കറുത്ത വർഗക്കാരനെ അമേരിക്കൻ പോലീസ് വെടിവെച്ച് കൊല്ലുന്ന വീഡിയോ പുറത്ത്

വംശീയ വിദ്വേഷത്തിന്റെ പേരിൽ കറുത്ത വർഗക്കാരനെ അമേരിക്കൻ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഓഗസ്റ്റ് ഒൻപതിനാണ് മൈക്കിൽ ബ്രൗൺ എന്ന 18 വയസുകാരന് നേരെ പോലീസ് ഓഫിസറായ ഡരെൻ വിൽസൺ വെടിവച്ചത്. ആദ്യവെടിയിൽ തന്നെ നിലത്ത് വീണ മൈക്കിളിന് നേരെ പോലീസ് പിന്നെയും തുടർച്ചയായി വെടിവച്ചു.
 | 

ഫെർഗുസൺ: വംശീയ വിദ്വേഷത്തിന്റെ പേരിൽ കറുത്ത വർഗക്കാരനെ അമേരിക്കൻ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഓഗസ്റ്റ് ഒൻപതിനാണ് മൈക്കിൽ ബ്രൗൺ എന്ന 18 വയസുകാരന് നേരെ പോലീസ് ഓഫിസറായ ഡരെൻ വിൽസൺ വെടിവച്ചത്. ആദ്യവെടിയിൽ തന്നെ നിലത്ത് വീണ മൈക്കിളിന് നേരെ പോലീസ് പിന്നെയും തുടർച്ചയായി വെടിവച്ചു.

സംഭവത്തെ തുടർന്ന് വൻ പ്രക്ഷോഭമാണ് അമേരിക്കയിലെ ഫെർഗുസണിൽ നടക്കുന്നത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്നലെ ഫെർഗുസണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മിസൂറി ഗവർണർ ജേ നിക്‌സനാണ് അടിയന്തരാവസ്ഥയും നിരോധനാജ്ഞയും പ്രഖ്യാപിച്ചത്. എന്നാൽ നിരോധനാജ്ഞ ലംഘിച്ച് 200-ഓളം പ്രതിഷേധക്കാർ തെരുവിലിറങ്ങി. കൊലപാതകത്തിന് പിന്നിൽ വംശവെറിയാണെന്ന് ആരോപിച്ച് സെന്റ് ലൂയിസിലും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. കറുത്തവർഗക്കാർ കൂടുതലുള്ള സമീപത്തെ മറ്റ് നഗരങ്ങളിലേക്കും കലാപം പടർന്നതോടെ പ്രതിഷേധം നിയന്ത്രണാതീതമാണ്.