എസ്.എം.സി.സി ഇൻഷ്വറൻസ് ബോധവത്ക്കരണ സെമിനാർ നടത്തി

സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇൻഷ്വറൻസ് ബോധവത്ക്കരണ സെമിനാർ ഏറെ ഫലപ്രദമായി. ഇക്കഴിഞ്ഞ 23ന് ആരോഗ്യമാതാ ദേവാലയത്തിലെ സോഷ്യൽ ഹാളിൽ ഇടവകവികാരിയും എസ്.എം.സി.സി.സ്പിരിച്വൽ ഡയറക്ടറുമായ ഫാ.കുര്യാക്കോസ് കുമ്പീക്കൽ ഉദ്ഘാടനം ചെയ്തു. ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന തോംസൺ ജോർജ് സെമിനാർ നയിച്ചു. അമേരിക്കൻ ഇൻഷ്വറൻസ് മേഖലയിലെ പുതിയ മാറ്റങ്ങളെയും അതുവഴി കൂടുതലായി ലഭിക്കുന്ന നേട്ടങ്ങളെയും ജോർജ് പരിചയപ്പെടുത്തി. അഫോർഡബിൾ കെയർ ആക്ടും പരിരക്ഷയും അദ്ദേഹം വിശദീകരിച്ചു. ഇൻഷ്വറൻസിലൂടെ ലഭിക്കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും സെമിനാർ വിശദമാക്കി.
 | 
എസ്.എം.സി.സി ഇൻഷ്വറൻസ് ബോധവത്ക്കരണ സെമിനാർ നടത്തി

ന്യൂയോർക്ക് : സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇൻഷ്വറൻസ് ബോധവത്ക്കരണ സെമിനാർ ഏറെ ഫലപ്രദമായി. ഇക്കഴിഞ്ഞ 23ന് ആരോഗ്യമാതാ ദേവാലയത്തിലെ സോഷ്യൽ ഹാളിൽ ഇടവകവികാരിയും എസ്.എം.സി.സി.സ്പിരിച്വൽ ഡയറക്ടറുമായ ഫാ.കുര്യാക്കോസ് കുമ്പീക്കൽ ഉദ്ഘാടനം ചെയ്തു. ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന തോംസൺ ജോർജ് സെമിനാർ നയിച്ചു. അമേരിക്കൻ ഇൻഷ്വറൻസ് മേഖലയിലെ പുതിയ മാറ്റങ്ങളെയും അതുവഴി കൂടുതലായി ലഭിക്കുന്ന നേട്ടങ്ങളെയും ജോർജ് പരിചയപ്പെടുത്തി. അഫോർഡബിൾ കെയർ ആക്ടും പരിരക്ഷയും അദ്ദേഹം വിശദീകരിച്ചു. ഇൻഷ്വറൻസിലൂടെ ലഭിക്കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും സെമിനാർ വിശദമാക്കി.

വൈവിധ്യമാർന്ന മറ്റ് പല പരിപാടികളും എസ്.എം.സി.സി. ഇക്കൊല്ലം ആസൂത്രണം ചെയ്തിട്ടുണ്ട്. വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതിയ്ക്കായി സൗജന്യമായി വിത്തുകൾ അടുത്തമാസം വിതരണം ചെയ്യും. അവധിക്കാലത്ത് കുട്ടികൾക്ക് സംഗീതോപകരണ ക്ലാസുകളും സംഘടിപ്പിക്കുമെന്ന് എസ്.എം.സി.സി.വൃത്തങ്ങൾ അറിയിച്ചു.