കേരളത്തിനൊരു കൈത്താങ്ങുമായി ടെന്നസി-മെംഫിസ് മലയാളികളും.

മെംഫിസ്: നൂറ്റാണ്ടു കണ്ട പ്രളയക്കെടുതികളില് നിന്നും അതിജീവിച്ച കേരളത്തിനൊരു കൈത്താങ്ങുമായി അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള മെംഫിസിലെ മലയാളി സമൂഹം കഴിഞ്ഞ ഒരു മാസമായി ഫണ്ട് റൈസിംഗ് പരിപാടികള് നടത്തി വരുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനര് നിര്മിതിക്കായി പണം ശേഖരിക്കുന്നതിലേക്ക് മലയാളി അസോസിയേഷന് കുടുംബാംഗങ്ങള് തയ്യാറാക്കിയ പ്രത്യേക ഓണസദ്യയും, അത്താഴ വിരുന്നുകളും, ഫണ്ട് റൈസിംഗ് മാരത്തോണും, ഷട്ടില് ബാഡ്മിന്റണ് ടൂര്ണമെന്റുകളും സംഘടിപ്പിച്ചു. ഒരു ലക്ഷം അമേരിക്കന് ഡോളറിലധികം ഇതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് (സി എം ആര് ഡി എഫ്) നല്കാനായി ശേഖരിച്ചു.
 | 
കേരളത്തിനൊരു കൈത്താങ്ങുമായി ടെന്നസി-മെംഫിസ് മലയാളികളും.

മെംഫിസ്: നൂറ്റാണ്ടു കണ്ട പ്രളയക്കെടുതികളില്‍ നിന്നും അതിജീവിച്ച കേരളത്തിനൊരു കൈത്താങ്ങുമായി അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള മെംഫിസിലെ മലയാളി സമൂഹം കഴിഞ്ഞ ഒരു മാസമായി ഫണ്ട് റൈസിംഗ് പരിപാടികള്‍ നടത്തി വരുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായി പണം ശേഖരിക്കുന്നതിലേക്ക് മലയാളി അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ തയ്യാറാക്കിയ പ്രത്യേക ഓണസദ്യയും, അത്താഴ വിരുന്നുകളും, ഫണ്ട് റൈസിംഗ് മാരത്തോണും, ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചു. ഒരു ലക്ഷം അമേരിക്കന്‍ ഡോളറിലധികം ഇതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് (സി എം ആര്‍ ഡി എഫ്) നല്‍കാനായി ശേഖരിച്ചു.

കേരളത്തിനൊരു കൈത്താങ്ങുമായി ടെന്നസി-മെംഫിസ് മലയാളികളും. കേരളത്തിനൊരു കൈത്താങ്ങുമായി ടെന്നസി-മെംഫിസ് മലയാളികളും. കേരളത്തിനൊരു കൈത്താങ്ങുമായി ടെന്നസി-മെംഫിസ് മലയാളികളും.

മെംഫിസ് മലയാളികളുടെ നേതൃത്വത്തിലുള്ള മാം (മലയാളി അസോസിയേഷന്‍ ഓഫ് മെംഫിസ്) – തെലുഗു അസോസിയേഷന്‍, എം എസ് ടി എസ്, ഐ മാര്‍ഗ് തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു നടത്തിയ പരിപാടികളില്‍ മെംഫിസിലെ മറ്റു ഇന്ത്യന്‍ കമ്യൂണിറ്റികളില്‍ നിന്നും വലിയ തോതിലുള്ള സഹകരണമാണ് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ ആറിന് നടക്കുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ശേഷം ശേഖരിച്ച തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാനാണ് മലയാളി കൂട്ടായ്മയുടെ തീരുമാനം.