അമേരിക്കയിൽ വനിതാ സൈനികർ പീഡിപ്പിക്കപ്പെടുന്നു; കഴിഞ്ഞവർഷം 26,000 കേസുകൾ

അമേരിക്കൻ സൈന്യത്തിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സഹപ്രവർത്തകരായ പുരുഷ സൈനികർ വനിതാ സൈനികരെ പീഡിപ്പിക്കുന്ന സംഭവങ്ങൽ നാൾക്കുനാൾ വർദ്ധിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം മാത്രം 26,000 പേരോളം ബലാത്സംഗത്തിനും പീഡനത്തിനും ഇരയായതായാണ് റിപ്പോർട്ട്. പുലിറ്റ്സർ പ്രൈസ് ഫൈനലിസ്റ്റും വാഷിങ്ടൺ ടൈംസിലെ ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന മേരി കാൽവർട്ടിന്റെ ഫോട്ടോ ഫീച്ചറിലാണ് ഇക്കാര്യം വിവരിക്കുന്നത്. സൈന്യത്തിലെ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്നതായി ഇവർ വെളിപ്പെടുത്തുന്നു.
 | 

അമേരിക്കയിൽ വനിതാ സൈനികർ പീഡിപ്പിക്കപ്പെടുന്നു; കഴിഞ്ഞവർഷം 26,000 കേസുകൾ

ന്യൂയോർക്ക്: അമേരിക്കൻ സൈന്യത്തിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സഹപ്രവർത്തകരായ പുരുഷ സൈനികർ വനിതാ സൈനികരെ പീഡിപ്പിക്കുന്ന സംഭവങ്ങൽ നാൾക്കുനാൾ വർദ്ധിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം മാത്രം 26,000 പേരോളം ബലാത്സംഗത്തിനും പീഡനത്തിനും ഇരയായതായാണ് റിപ്പോർട്ട്. പുലിറ്റ്‌സർ പ്രൈസ് ഫൈനലിസ്റ്റും വാഷിങ്ടൺ ടൈംസിലെ ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന മേരി കാൽവർട്ടിന്റെ ഫോട്ടോ ഫീച്ചറിലാണ് ഇക്കാര്യം വിവരിക്കുന്നത്. സൈന്യത്തിലെ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്നതായി ഇവർ വെളിപ്പെടുത്തുന്നു.

എന്നാൽ പീഡനത്തിനിരയായവരിൽ ഏഴിൽ ഒരു സ്ത്രീ മാത്രമാണ് സംഭവം പുറത്തു പറയുന്നത്. പത്തിൽ ഒരാൾ മാത്രമേ നിയമപരമായി ഇതിനെ നേരിടുന്നുള്ളൂ എന്നും ഇവർ സാകഷ്യപ്പെടുത്തുന്നു. മിലിറ്ററി സെക്ഷ്വൽ ട്രോമ(എം.എസ്.ടി)യുടെ പിടിയിലാണ് പലരും. ജോലി നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ് പലരേയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ചിലർ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തപ്പോൾ ജോലി ഉപേക്ഷിച്ചവരും മാനസികരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരും കുറവല്ലെന്ന് റിപ്പോർട്ട് പറയുന്നു. പീഡനത്തിനെതിരെ പ്രതികരിച്ചവരെ ജോലിയിൽ നിന്നും പുറത്താക്കാറുമുണ്ട്. എയർഫോഴ്‌സ് ഫൈറ്റർ ജെറ്റ് മെക്കാനിക്കായ ജെസിക്ക ഹിൻവെസാണ് ഏറ്റവും ഒടുവിലായി നീതി തേടിയത്.

ഇതിന്റെ ഫലമായി മിക്കവരും വിഷാദ രോഗത്തിനും ലഹരിക്കും അടിമയാകുകയാണ്. അമേരിക്കൻ സൈന്യത്തിൽ സ്ത്രീകൾ എത്ര ബുദ്ധിമുട്ടുള്ള ജീവിതമാണ് നയിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മേരി തന്റെ വെബ്‌സൈറ്റിൽ പറയുന്നു.