യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍

ദേശീയ പ്രസിഡന്റ് മനോജ്കുമാര് പിള്ള ചെയര്മാനായുളള സാംസ്ക്കാരിക വേദിയുടെ വൈസ് ചെയര്മാന് ജോയി ആഗസ്തിനാണ്.
 | 
യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍

ലണ്ടന്‍: യു.കെ മലയാളികളുടെ സാംസ്‌ക്കാരിക ചേതനയുടെ സര്‍ഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യു.കെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പുതിയ പ്രവര്‍ത്തക സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി അറിയിച്ചു.

യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍ യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍ യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍

ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനായുളള സാംസ്‌ക്കാരിക വേദിയുടെ വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തിനാണ്. സി എ ജോസഫ്, കുര്യന്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുക്കുളം, ജെയ്‌സണ്‍ ജോര്‍ജ്ജ് ,എന്നിവര്‍ അടങ്ങുന്നതാണ് പുതിയ സമിതി. ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കര്‍, ജോയ്പ്പാന്‍, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കവിതാ ശാഖയെ ജനകീയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായ പരിഗണനയില്‍ ഉണ്ട്.

യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍ യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍

ജിജി വിക്റ്റര്‍, ടോമി തോമസ്, തോമസ് പോള്‍, സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍, ഹരീഷ് പാലാമ്പാട്, തുടങ്ങിയവരെ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.