യുക്മ ‘കേരള പൂരം 2019’ വളളം കളി ഓഗസ്റ്റ് 31 ന്

24 ടീമുകളാണ് ഇത്തവണ മത്സരത്തിന് എത്തുന്നത്.
 | 
യുക്മ ‘കേരള പൂരം 2019’ വളളം കളി ഓഗസ്റ്റ് 31 ന്

ഷെഫീല്‍ഡ്: യുക്മയുടെ നേത്യത്വത്തില്‍ നടക്കുന്ന മൂന്നാമത് വള്ളം കളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന ‘കേരളാ പൂരം 2019’ ഇത്തവണ ഓഗസ്റ്റ് 31ന് സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ സംഘടിപ്പിക്കുമെന്ന് യുക്മ ചെയര്‍മാന്‍ മനോജ്കുമാര്‍ പിള്ള അറിയിച്ചു. 24 ടീമുകളാണ് ഇത്തവണ മത്സരത്തിന് എത്തുന്നത്.

സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിന് സമീപത്തുള്ള മാന്‍വേഴ്‌സ് തടാകത്തിലാണ് വള്ളംകളി മത്സരങ്ങള്‍ നടക്കുക. വള്ളംകളി നടക്കുമ്പോള്‍ തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുതിനുള്ള സൗകര്യം ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. പ്രധാന സ്റ്റേജ്, ഭക്ഷണ ശാലകള്‍, മറ്റ് പ്രദര്‍ശന സ്റ്റാളുകള്‍ എന്നീ സൗകര്യങ്ങളും ഇതിനോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘടന ചെയര്‍മാന്‍ മനോജ് കുമാര്‍ പിളള അറിയിച്ചു.

‘കേരളാ പൂരം 2019’: സ്‌പോണ്‍സര്‍ഷിപ്പ് മുതലായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് കുമാര്‍ പിള്ള :07960357679,
അലക്‌സ് വര്‍ഗ്ഗീസ് :07985641921
എബി സെബാസ്റ്റ്യന്‍ :07702862186

വിലാസം:

MANVERS LAKE,
STATION ROAD,
WATH – UPON – DEARNE,
S63 7DG.