ജര്‍മനിയില്‍ ബീഫിനെതിരെ രംഗത്തെത്തിയത് വിശ്വഹിന്ദു പരിഷത്ത്; അനുകൂലിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ജര്മനിയിലെ ഫ്രാങ്ക്ഫുര്ട്ടില് നടന്ന ഭക്ഷ്യമേളയില് മലയാളികള് ഒരുക്കിയ ബീഫ് വിഭവത്തിനെതിരെ രംഗത്തെത്തിയത് വിശ്വഹിന്ദു പരിഷത്ത് പ്രവര്ത്തകര്.
 | 
ജര്‍മനിയില്‍ ബീഫിനെതിരെ രംഗത്തെത്തിയത് വിശ്വഹിന്ദു പരിഷത്ത്; അനുകൂലിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഫ്രാങ്ക്ഫുര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍ നടന്ന ഭക്ഷ്യമേളയില്‍ മലയാളികള്‍ ഒരുക്കിയ ബീഫ് വിഭവത്തിനെതിരെ രംഗത്തെത്തിയത് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍. കേരള സമാജം ഫ്രാങ്ക്ഫുര്‍ട്ട് പ്രവര്‍ത്തകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ശനിയാഴ്ച സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് കേരള സമാജം ഫ്രാങ്ക്ഫുര്‍ട്ട് ഒരുക്കിയ സ്റ്റാളില്‍ പൊറോട്ടയും ബീഫും ഒരുക്കിയിരുന്നു. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവ ഒരുക്കിയിരുന്നത്.

ഈ മെനു ശ്രദ്ധയില്‍പ്പെട്ട വിഎച്ച്പി പ്രവര്‍ത്തകര്‍ ബീഫ് വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി എത്തുകയായിരുന്നുവെന്ന് കേരള സമാജം പ്രവര്‍ത്തകനായ ഡോണി ജോര്‍ജ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് കേരള സമാജത്തോട് ബീഫ് മെനുവില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കേരള സമാജം പരിപാടി ബഹിഷ്‌കരിച്ചുവെന്നും ഡോണി വ്യക്തമാക്കി.

പരിപാടിയില്‍ ബീഫ് ഉള്‍പ്പെടുത്തിയതിനെതിരെ ഉത്തരേന്ത്യക്കാര്‍ രംഗത്തെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. കേരള സമാജം പ്രവര്‍ത്തകര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയും വിഎച്ച്പിക്കാരെ പിരിച്ചുവിട്ടുവെന്നുമായിരുന്നു വാര്‍ത്ത.

പടരുന്ന അസഹ്ഷ്ണുത …ഇന്ത്യൻ കോൺസുലേറ്റ് ഫ്രാങ്ക്ഫുർട് സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു വലതു പക്ഷ തീവ്ര…

Posted by Donny George on Sunday, September 1, 2019