ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താന്‍ ഫോണ്‍ പരിശോധന; യുവതിക്കെതിരെ കേസ്

ഭര്ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള രഹസ്യ ബന്ധം തെളിയിക്കുന്നതിന് അനുവാദമില്ലാതെ ഫോണ് പരിശോധിച്ച യുവതിക്കെതിരെ ക്രിമിനല് കേസ്.
 | 
ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താന്‍ ഫോണ്‍ പരിശോധന; യുവതിക്കെതിരെ കേസ്

റാസല്‍ഖൈമ: ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള രഹസ്യ ബന്ധം തെളിയിക്കുന്നതിന് അനുവാദമില്ലാതെ ഫോണ്‍ പരിശോധിച്ച യുവതിക്കെതിരെ ക്രിമിനല്‍ കേസ്. യു.എ.ഇ പൗരനാണ് സ്വകാര്യതയെ ലംഘിച്ച് ഭാര്യ ഫോണ്‍ പരിശോധിച്ചെന്ന പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ന്ധമുണ്ടായിരുന്നുവെന്നും അത് തെളിയിക്കാനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യേണ്ടി വന്നതെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രേഖകള്‍ നേരത്തെ യുവതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഭര്‍ത്താവ് വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് യുവതി പ്രധാനമായും ഉന്നയിക്കുന്ന പരാതി. അജ്ഞാതയായ ഏതോ യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് തനിക്ക് മനസിലായിരുന്നു. ഇത് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫോണ്‍ പരിശോധിച്ചതെന്ന് നേരത്തെ യുവതി പോലീസിനോടും സമ്മതിച്ചിരുന്നു.

കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ കൗണ്‍സിലിംഗില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ ഇവയ്‌ക്കൊന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം സ്വകാര്യത ലംഘിക്കുന്നത് ശരീഅത്ത് നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. വിഷയത്തില്‍ ഭര്‍ത്താവുമായി ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ യുവതിക്കെതിരെ നടപടിയുണ്ടായേക്കും.