ക്യാംപിലേക്ക് കോണ്ടം കൊടുക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെ ലുലു ജോലിയില്‍ നിന്ന് പുറത്താക്കി

ദുരിതാശ്വാസ ക്യാംപുകളിലേക്ക് നാപ്കിന് എത്തിച്ച് നല്കാന് അപേക്ഷിച്ച് ഇട്ട ഫെയിസ്ബുക്ക് പോസ്റ്റിനടിയില് കോണ്ടം കൂടി നല്കണമെന്ന് കമന്റ് ചെയ്ത യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില് നിന്നും പിരിച്ചുവിട്ടു. നാപ്കിന് എത്തിക്കണമെന്ന അഭ്യര്ത്ഥനയുടെ താഴെ 'കുറച്ച് കോണ്ടം കൂടി ആയാലോ' എന്നായിരുന്നു ഇയാളുടെ കമന്റ്.
 | 

ക്യാംപിലേക്ക് കോണ്ടം കൊടുക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെ ലുലു ജോലിയില്‍ നിന്ന് പുറത്താക്കി

മസ്‌കറ്റ്: ദുരിതാശ്വാസ ക്യാംപുകളിലേക്ക് നാപ്കിന്‍ എത്തിച്ച് നല്‍കാന്‍ അപേക്ഷിച്ച് ഇട്ട ഫെയിസ്ബുക്ക് പോസ്റ്റിനടിയില്‍ കോണ്ടം കൂടി നല്‍കണമെന്ന് കമന്റ് ചെയ്ത യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. നാപ്കിന്‍ എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുടെ താഴെ ‘കുറച്ച് കോണ്ടം കൂടി ആയാലോ’ എന്നായിരുന്നു ഇയാളുടെ കമന്റ്.

സംഭവം വലിയ പ്രതിഷേധങ്ങളുണ്ടാക്കിയതോടെ ഇടപെട്ട ലുലു സൂപ്പര്‍ മാര്‍ക്കറ്റ് ഇയാളെ പിരിച്ചുവിട്ടതായി അറിയിച്ചു. പ്രളക്കെടുതിയില്‍ വലയുന്ന ജനങ്ങളോട് ഇത്രയും മനുഷ്യത്വരഹിതമായി സംസാരിക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ലുലുവിന്റെ മസ്‌ക്കറ്റ് ഷോറൂമിലായിരുന്നു ഇയാളുടെ ജോലി.

അതേസമയം മദ്യലഹരിയില്‍ പറ്റിയ അബദ്ധമാണെന്നും മാപ്പുതരണമെന്നും ഇയാള്‍ പിന്നീട് അഭ്യര്‍ത്ഥിച്ചു. താന്‍ ചെയ്തത് ഇത്രയും വലിയൊരു തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നും പൊറുക്കണമെന്നും ഇയാള്‍ ലൈവ് വീഡിയോയില്‍ വിശദീകരിച്ചു.