കാലാവസ്ഥാ വ്യതിയാനം കടുത്ത ക്ഷാമത്തിന്റെ മുന്നോടി

കാലാവസ്ഥ വ്യതിയാനം ഒരുപാട് കാലം നീണ്ടുനിൽക്കുന്നത് രൂക്ഷമായ ക്ഷാമത്തിന് കാരണമാകുമെന്ന് റിപ്പോർട്ട്. ക്ഷാമം 35 വർഷമോ അതിൽ കൂടുതലോ കാലം നീണ്ടു നിന്നേക്കാം
 | 

ആഗോള താപനത്തിലെ വർദ്ധനവ് ചൂട് കൂട്ടുകയും, മഴ കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന്
കാരണമാകുന്നതെന്ന് ഗവേഷണം നടത്തിയ കോർനെൽ യൂണിവേഴ്‌സിറ്റിയിലെ ടോബി ആൾട്ട് പറഞ്ഞു. അമേരിക്കയുടെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ ഈ നൂറ്റാണ്ടിൽ തന്നെ കടുത്ത ക്ഷാമമുണ്ടാവാനുളള സാധ്യത 5 മുതൽ 15 ശതമാനം വരെയാണ്. ഇത് 20 മുതൽ 50 ശതമാനം വർദ്ധിക്കാനുളള സാധ്യതയുണ്ടെന്നും ആൾട്ട് പറഞ്ഞു.

അമേരിക്കയിലെ തെക്ക്-പടിഞ്ഞാറ് മേഖലയെ കൂടാതെ ദക്ഷിണ യൂറോപ്പിലും, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും ക്ഷാമം ഉണ്ടാകാമെന്ന് ആരിസോണ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രഞ്ജനായ ജൊനാദൻ ടി ഓവർപെക്ക് പറഞ്ഞു.