ആയുസ്സ് നീട്ടാനും മരണത്തിന് തടയിടാനുമുള്ള പദ്ധതിയുമായി ഗൂഗിൾ വരുന്നു

ആളുകളുടെ ആരോഗ്യപ്രശ്നങ്ങളെയും ആയുസ്സിനെയും പറ്റി പഠിക്കാനും പോംവഴികൾ ആരായാനുമായി ഗൂഗിൾ പദ്ധതി തയ്യാറാക്കുന്നു. അതിന് വേണ്ടി കാലിക്കോ എന്ന പേരിൽ ഒരു പുതിയ കമ്പനിക്കും ഗൂഗിൾ രൂപം നൽകിയിരിക്കുകയാണ്. ഇതിന്റെ ലക്ഷ്യങ്ങളെയും പ്രവർത്തനങ്ങളെയും പറ്റി കാലിക്കോയുടെ വെബ്സൈറ്റിൽ വിശദാംശങ്ങളുണ്ട്. പ്രായമാവുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢതയാണെന്നും ഞങ്ങൾ അതിനെ നിരീക്ഷിക്കുകയാണെന്നുമാണ് വെബ്സൈറ്റിലുള്ളത്. ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവായ ലാറി പേജാണ് ഈ പദ്ധതിയെ സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപനം നടത്തിയത്.
 | 
ആയുസ്സ് നീട്ടാനും മരണത്തിന് തടയിടാനുമുള്ള പദ്ധതിയുമായി ഗൂഗിൾ വരുന്നു

ആളുകളുടെ ആരോഗ്യപ്രശ്‌നങ്ങളെയും ആയുസ്സിനെയും പറ്റി പഠിക്കാനും പോംവഴികൾ ആരായാനുമായി ഗൂഗിൾ പദ്ധതി തയ്യാറാക്കുന്നു. അതിന് വേണ്ടി കാലിക്കോ എന്ന പേരിൽ ഒരു പുതിയ കമ്പനിക്കും ഗൂഗിൾ രൂപം നൽകിയിരിക്കുകയാണ്. ഇതിന്റെ ലക്ഷ്യങ്ങളെയും പ്രവർത്തനങ്ങളെയും പറ്റി കാലിക്കോയുടെ വെബ്‌സൈറ്റിൽ വിശദാംശങ്ങളുണ്ട്. പ്രായമാവുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢതയാണെന്നും ഞങ്ങൾ അതിനെ നിരീക്ഷിക്കുകയാണെന്നുമാണ് വെബ്‌സൈറ്റിലുള്ളത്. ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവായ ലാറി പേജാണ് ഈ പദ്ധതിയെ സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപനം നടത്തിയത്.

കാലിക്കോ ഗവേഷണവികസന സ്ഥാപനമാണെന്നും ജീവശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകൾ വികസിപ്പിക്കാൻ പുതിയ ടെക്‌നോളജികൾ വികസിപ്പിക്കുയാണ് അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആയുർദൈർഘ്യത്തെ നിയന്ത്രിക്കുന്നത് ജീവശാസ്ത്രമായതിനാലാണ് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ജീവശാസ്ത്രത്തെക്കുറിച്ച് ലഭിക്കുന്ന പുതിയ അറിവുകളിലൂടെ ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ജീവിക്കാനുള്ള പദ്ധതികൾ വികസിപ്പിക്കുകയാണ് കാലിക്കോയുടെ ലക്ഷ്യമെന്നും ലാറി പേജ് വെളിപ്പെടുത്തിയിട്ടുണ്ട്.

ആർതർ ലെവിൻസനാണ് കമ്പനിയുടെ തലവൻ. 1995 മുതൽ 2009 വരെ ജെനിടെക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയിലിരുന്നയാളാണ് അദ്ദേഹം. ഇപ്പോൾ ആപ്പിളിന്റെ ബോർഡിന്റെ ചെയർമാനാണ്. ഹോഫ്മാൻലാ റോച്ചെ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിന്റെ മുൻ ചീഫ് മെഡിക്കൽ ഓഫീസറായ ഹാൾ ബാരൻ, പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ജെനോമിക്‌സ് പ്രൊഫസറായ ഡേവിഡ് ബോട്‌സ്‌ടെയിൻ, കാലിഫോർണിയ സർവകലാശാസയിൽ ജീവശാസ്ത്രത്തിലും ജെനെറ്റിക്‌സിലും ഗവേഷണം നടത്തുന്ന ഗവേഷകനായ സൈൻതിയ കെനിയോൺ, ജെനെടെക്ക് ഓങ്കോളജി റിസർച്ചറായ റോബർട്ട് കോഹെൻ എന്നിവരാണ് കാലിക്കോയുടെ ടീം മെമ്പർമാർ.

‘ ഞങ്ങൾ വൈദ്യശാസ്ത്രം, ഡ്രഗ് ഡെവലപ്‌മെന്റ്, മോളിക്യുലാർ ബയോളജി, ജെനറ്റിക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള ശാസ്ത്രജ്ഞൻമാരാണ്. സാവധാനം പ്രായമാകുന്നതിനു വേണ്ടിയുള്ള ഇടപെടലുകളും രോഗങ്ങളാൽ പെട്ടെന്ന് പ്രായമാവുന്നതിനെയും അകാലമരണത്തെയും പ്രതിരോധിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം..’ എന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

നമ്മുടെയെല്ലാം കുടുംബങ്ങളെയും രോഗങ്ങളും വാർധക്യവും ബാധിക്കുന്നുണ്ടെന്നും ആരോഗ്യപരിരക്ഷയെപ്പറ്റി കൂടുതൽ സൂക്ഷ്മമായ ആലോചന ആവശ്യമാണെന്നുമാണ് കഴിഞ്ഞ വർഷം കാലിക്കോ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിക്കുന്ന വേളയിൽ ലാറി പേജ് പറഞ്ഞിരിക്കുന്നത്.