മംഗൾയാന് ഗൂഗിളിന്റെ ആദരവ്

വിജയകരമായി ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാന് ഒരു മാസം തികഞ്ഞപ്പോൾ ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ എന്ന പദത്തിലെ ഒ എന്ന അക്ഷരം മംഗൾയാന്റെ പ്രധാന ഭാഗമാക്കിയാണ് ഡൂഡിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 | 

മംഗൾയാന് ഗൂഗിളിന്റെ ആദരവ്
ന്യൂഡൽഹി: വിജയകരമായി ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാന് ഒരു മാസം തികഞ്ഞപ്പോൾ ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ എന്ന പദത്തിലെ ഒ എന്ന അക്ഷരം മംഗൾയാന്റെ പ്രധാന ഭാഗമാക്കിയാണ് ഡൂഡിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഏഷ്യൻ രാജ്യവും നാലാമത്തെ ലോകരാജ്യവുമാണ് ഇന്ത്യ. ആദ്യ ശ്രമത്തിൽ തന്നെ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യവും ഇന്ത്യ തന്നെയാണ്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള അംഗീകാരം എന്ന നിലയിലാണ് ഗൂഗിൾ ഈ ഡൂഡിൽ പുറത്തിറക്കിയിരിക്കുന്നത്.