നാസയുടെ മാവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി

പത്ത് മാസത്തെ യാത്രക്ക് ശേഷം അമേരിക്കൻ ബഹിരാകാശ പേടകം 'മാവെൻ' (മാഴ്സ് അറ്റ്മോസ്ഫെറിക് ആൻഡ് വോളറ്റൈൽ എവല്യൂഷൻ) ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. 711 മില്യൺ കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യൻ സമയം ഇന്ന് രാവിലെ 8.04-നാണ് മാവെൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ചൊവ്വ പ്രവേശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നാസ അറിയിച്ചു. ചൊവ്വയിലെ ജല സാന്നിധ്യം, അന്തരീക്ഷം എന്നിവയെക്കുറിച്ച് വിശദമായ പഠനം മാവെൻ നടത്തും.
 | 

വാഷിംഗ്ടൺ: പത്ത് മാസത്തെ യാത്രക്ക് ശേഷം അമേരിക്കൻ ബഹിരാകാശ പേടകം ‘മാവെൻ’ (മാഴ്‌സ് അറ്റ്‌മോസ്‌ഫെറിക് ആൻഡ് വോളറ്റൈൽ എവല്യൂഷൻ) ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. 711 മില്യൺ കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യൻ സമയം ഇന്ന് രാവിലെ 8.04-നാണ് മാവെൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ചൊവ്വ പ്രവേശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നാസ അറിയിച്ചു. ചൊവ്വയിലെ ജല സാന്നിധ്യം, അന്തരീക്ഷം എന്നിവയെക്കുറിച്ച് വിശദമായ പഠനം മാവെൻ നടത്തും.

2030-ഓടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതിയിലാണ് നാസ. 4,180 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇന്ത്യയുടെ മംഗൾയാൻ പുറപ്പെട്ട ശേഷം നവംബർ 18-നാണ് മാവെൻ വിക്ഷേപിച്ചത്. മംഗൾയാനെക്കാൾ ശക്തി കൂടിയ റോക്കറ്റിൽ വിക്ഷേപിച്ചതിനാൽ ഇന്ത്യൻ പേടകത്തേക്കാൾ മാവെൻ മുന്നിലെത്തി.