ചൊവ്വയിലേക്കും ഇനി നിങ്ങൾക്ക് മെസേജയക്കാം

ചൊവ്വയിലേക്ക് ചിത്രങ്ങളും സന്ദേശങ്ങളുമയക്കാൻ സൗകര്യമുണ്ടാക്കാമെന്ന് അമേരിക്കൻ കമ്പനി. ബീം മി ടു മാർസ് എന്നാണ് പ്രൊജക്ടിനു നൽകിയിരിക്കുന്ന പേര്. ഉവിംഗു എന്നാണ് കമ്പനിയുടെ പേര്. കഴിഞ്ഞ ദിവസമാണ് കമ്പനി ഇതിനായി ആളുകളെ ക്ഷണിച്ചത്. ചൊവ്വയിലേക്ക് ചിത്രങ്ങളും സന്ദേശങ്ങളുമയക്കാൻ ആർക്കുമെത്താം. റേഡിയോ ടെലിസ്കോപ്പ് വഴി നവംബർ 28 നാണ് സന്ദേശമയക്കുക. പ്രകാശത്തിന്റെ വേഗതയിലാണ് ചൊവ്വയിലേക്കുള്ള സന്ദേശം പോവുക. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിൽ സന്ദേശം ചൊവ്വയിലെത്തുമെന്നും കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചു.
 | 
ചൊവ്വയിലേക്കും ഇനി നിങ്ങൾക്ക് മെസേജയക്കാം

ചൊവ്വയിലേക്ക് ചിത്രങ്ങളും സന്ദേശങ്ങളുമയക്കാൻ സൗകര്യമുണ്ടാക്കാമെന്ന് അമേരിക്കൻ കമ്പനി. ബീം മി ടു മാർസ് എന്നാണ് പ്രൊജക്ടിനു നൽകിയിരിക്കുന്ന പേര്. ഉവിംഗു എന്നാണ് കമ്പനിയുടെ പേര്. കഴിഞ്ഞ ദിവസമാണ് കമ്പനി ഇതിനായി ആളുകളെ ക്ഷണിച്ചത്. ചൊവ്വയിലേക്ക് ചിത്രങ്ങളും സന്ദേശങ്ങളുമയക്കാൻ ആർക്കുമെത്താം. റേഡിയോ ടെലിസ്‌കോപ്പ് വഴി നവംബർ 28 നാണ് സന്ദേശമയക്കുക. പ്രകാശത്തിന്റെ വേഗതയിലാണ് ചൊവ്വയിലേക്കുള്ള സന്ദേശം പോവുക. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിൽ സന്ദേശം ചൊവ്വയിലെത്തുമെന്നും കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചു.

ഇതിനു മുമ്പ് 1964 നവംബർ 8 ന് നാസ നടത്തിയ ഇത്തരത്തിലുള്ള ചൊവ്വാദൗത്യമാണ് ഇവർ മാതൃകയാക്കുന്നത്. അന്ന് ഏഴു മാസമെടുത്തു അയച്ച ചിത്രവും സന്ദേശവും ചൊവ്വയിലെത്താൻ. സന്ദേശം ചൊവ്വയിൽ ആരും വായിക്കുകയോ റെക്കോർഡ് ചെയ്യുകയോ ഇല്ലെങ്കിലും ഭൂമിയിൽ തന്നെ അതു ആർക്കൈവ് ചെയ്യപ്പെടും. ഈ ദൗത്യത്തിൽ പങ്കെടുക്കുന്നവർക്ക് ദൗത്യത്തിന്റെ ഓർമക്കായി സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ഇനി ഒരു കാര്യം പറയാം. ഇതിനു ചെലവാകുന്ന തുക. നിങ്ങളുടെ പേര് ചൊവ്വയിലേക്കയക്കാൻ 4,95 ഡോളറാണ് കമ്പനിക്ക് നൽകേണ്ട തുക. 9.95 ഡോളർ നൽകിയാൽ നിങ്ങൾക്ക് പേരും അതിനൊപ്പം ഒറു നൂറു ക്യാരക്ടർ മെസേജും അയക്കാം. 19.95 ഡോളർ നൽകാൻ തയ്യാറാവുന്നവർക്ക് ചൊവ്വയിലേക്ക് ആയിരം ക്യാരക്ടർ മെസേജ് അയക്കാം.