സാക്ഷാല്‍ വിരാട് കോലിക്കും ‘അബദ്ധം പിണയും’; വിജയിച്ചിട്ടും ബാധയൊഴിയാതെ ബംഗളൂരു

തകര്പ്പന് ഫോമില് ബാറ്റ് വീശുന്ന പഞ്ചാബ് സൂപ്പര് താരം ക്രിസ് ഗെയിലിന്റെ അനായാസ ക്യാച്ച് കോലി കൈവിട്ടു.
 | 
സാക്ഷാല്‍ വിരാട് കോലിക്കും ‘അബദ്ധം പിണയും’; വിജയിച്ചിട്ടും ബാധയൊഴിയാതെ ബംഗളൂരു

മൊഹാലി: മികച്ച നായകനും ബാറ്റ്‌സ്മാനും മാത്രമല്ല വിരാട് കോലിയെന്ന പ്രതിഭ, ലോകം കണ്ട മികച്ച ഫീല്‍ഡര്‍ കൂടിയാണ്. ഫീല്‍ഡിങ്ങിലും കോലി നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചായിരുന്നു സംഭവിച്ചത്. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശുന്ന പഞ്ചാബ് സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ അനായാസ ക്യാച്ച് കോലി കൈവിട്ടു. മത്സരത്തില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ആര്‍.സി.ബി തിരികെ വന്നെങ്കിലും കോലിയെ വിവാദം പിന്തുടരുകയാണ്.

ഉമേഷ് യാദവ് എറിഞ്ഞ 19ാം ഓവറിന്റെ നാലാം പന്തിലാണ് കോലി അനായാല ക്യാച്ച് വിട്ടുകളയുന്നത്. മത്സരത്തില്‍ 99 റണ്‍സ് അടിച്ചു കൂട്ടിയ ഗെയിലിന് ലഭിച്ച രണ്ടാമത്തെ സുവര്‍ണാവസരമായിരുന്നു അത്. മത്സരത്തിന്റെ തുടക്കത്തില്‍ ഗെയില്‍ എല്‍.ബി.ഡബ്ല്യവില്‍ കുടുങ്ങിയെങ്കില്‍ അംമ്പയര്‍ വിക്കറ്റ് നല്‍കിയില്ല. വിക്കറ്റ് എന്ന് ഉറപ്പുണ്ടായിട്ടും കോലി ഇതിന് റിവ്യു പോവുകയും ചെയ്യാതിരുന്നതും ആരാധകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്. അര്‍ധസെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കോലിക്ക് കഴിഞ്ഞെങ്കിലും കോഴ ആരോപണവും ഇതിനൊടകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

മത്സരത്തില്‍ പഞ്ചാബ് ഫീല്‍ഡര്‍മാരും ആര്‍.സി.ബിയുടെ ഫീല്‍ഡര്‍മാരും വളരെ അലസമായ നഷ്ടപ്പെടുത്തിയ അവസരങ്ങളാണ് കോഴി വിവാദത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. അസാധാരണ മികവ് പുലര്‍ത്താറുള്ള താരങ്ങള്‍ പോലും മൈതാനത്ത് ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ച കാണാമായിരുന്നു. എന്തായാലും വിവാദം കെട്ടൊഴിയാതെ നില്‍ക്കുകയാണ് ബംഗളൂരു.