ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഇന്ത്യന്‍ ആരാധകരെ പേടിച്ച് യുഎഇ, പൗരന്മാര്‍ക്ക് 5000 ഫ്രീ ടിക്കറ്റുകള്‍

കളി സ്വന്തം തട്ടകത്തിലായിട്ടുപോലും സ്വന്തം ആരാധകരെ എത്തിക്കാന് പാടുപെടുകയാണ് യു.എ.ഇ. ഏഷ്യന് കപ്പ് ഗ്രൂപ്പ് എയിലെ ഇന്ത്യ-യു.എ.ഇ മത്സരത്തിനായി കാണികളെ എത്തിക്കാന് 5000 ടിക്കറ്റുകളാണ് യു.എ.ഇ ഫുട്ബോള് അസോസിയേഷന് സൗജന്യമായി നല്കാന് തീരുമാനിച്ചിരിക്കുന്നത്. 5000 ടിക്കറ്റുകള് വാങ്ങി സ്വന്തം ആരാധകര്ക്കു നല്കുന്നതിലൂടെ 'ഹോം ആനുകൂല്യം' പരമാവധി പ്രയോജനപ്പെടുത്താനാകും യു.എ.ഇ ശ്രമിക്കുക.
 | 

 

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഇന്ത്യന്‍ ആരാധകരെ പേടിച്ച് യുഎഇ, പൗരന്മാര്‍ക്ക് 5000 ഫ്രീ ടിക്കറ്റുകള്‍

അബുദാബി: കളി സ്വന്തം തട്ടകത്തിലായിട്ടുപോലും സ്വന്തം ആരാധകരെ എത്തിക്കാന്‍ പാടുപെടുകയാണ് യു.എ.ഇ. ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് എയിലെ ഇന്ത്യ-യു.എ.ഇ മത്സരത്തിനായി കാണികളെ എത്തിക്കാന്‍ 5000 ടിക്കറ്റുകളാണ് യു.എ.ഇ ഫുട്‌ബോള്‍ അസോസിയേഷന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 5000 ടിക്കറ്റുകള്‍ വാങ്ങി സ്വന്തം ആരാധകര്‍ക്കു നല്‍കുന്നതിലൂടെ ‘ഹോം ആനുകൂല്യം’ പരമാവധി പ്രയോജനപ്പെടുത്താനാകും യു.എ.ഇ ശ്രമിക്കുക.

എന്നാല്‍ ഫുട്‌ബോള്‍ ആരാധകരായ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ അബുദാബി സായെദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം കീഴടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കും ആവേശം പകരാന്‍ പ്രവാസി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. കണക്കുകളില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ് യു.എ.ഇ എങ്കിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ പ്രവചനത്തിന് അതീതമാണ്. ഗ്രൗണ്ടില്‍ കാണികളുടെ എണ്ണത്തില്‍ മുന്‍തൂക്കം നേടാനായില്ലെങ്കിലും ഇന്ത്യ മൈതാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ പ്രവാസി ഇന്ത്യന്‍ ആരാധകര്‍ കൂട്ടത്തോടെ സ്റ്റേഡിയത്തിലെത്തുമെന്ന് മനസിലാക്കി യു.എ.ഇ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയിരിക്കുന്ന നീക്കം വിജയിച്ചാല്‍ കാണികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ യു.എ.ഇ മുന്നിലെത്തും. തായ്ലന്റിനെ നാല് ഗോളിന് തറപറ്റിച്ച ആത്മവിശ്വാസവുമായി സുനില്‍ ഛേത്രിയും കൂട്ടരും ഇന്ന് യു.എ.ഇ നേരിടാനൊരുങ്ങുന്നത്. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണ് യു.എ.ഇ. എന്നാല്‍ ടൂര്‍ണമെന്റിലെ ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല. തങ്ങളെക്കാള്‍ റാങ്കിംഗിലും പെരുമയിലും ഏറെ പിന്നിലുള്ള ബഹ്റൈനോട് സമനില വഴങ്ങിയാണ് യു.എ.ഇ തുടങ്ങിയത്.