രോഹിതിന് പിന്തുണ നല്‍കിയില്ല; സിഡ്‌നിയിലെ തോല്‍വിക്ക് കാരണം ധോനിയെന്ന് അഗാര്‍ക്കര്‍

സിഡ്നിയില് ഓസീസിനെതിരേ നടന്ന ആദ്യ ഏകദിനത്തിലെ തോല്വിക്ക് കാരണം മഹേന്ദ്ര സിംഗ് ധോനിയെന്ന് മുന് ഇന്ത്യന് താരം അജിത്ത് അഗാര്ക്കര്. ധോനിയുടെ മെല്ലെപ്പോക്കാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് അഗാര്ക്കര് ചൂണ്ടിക്കാണിച്ചു. ധോണിയുടെ സ്ട്രൈക്ക് റേറ്റ് നിരാശാജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ല ഇതെന്നും അഗാര്ക്കര് പറഞ്ഞു. ക്രീസില് നിലയുറപ്പിച്ചു കഴിഞ്ഞും ഈ മെല്ലെപ്പോക്ക് തുടരുന്നതില് ന്യായീകരണമില്ലെന്നും അഗാര്ക്കര് വ്യക്തമാക്കി.
 | 
രോഹിതിന് പിന്തുണ നല്‍കിയില്ല; സിഡ്‌നിയിലെ തോല്‍വിക്ക് കാരണം ധോനിയെന്ന് അഗാര്‍ക്കര്‍

മുംബൈ: സിഡ്നിയില്‍ ഓസീസിനെതിരേ നടന്ന ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് കാരണം മഹേന്ദ്ര സിംഗ് ധോനിയെന്ന് മുന്‍ ഇന്ത്യന്‍ താരം അജിത്ത് അഗാര്‍ക്കര്‍. ധോനിയുടെ മെല്ലെപ്പോക്കാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് അഗാര്‍ക്കര്‍ ചൂണ്ടിക്കാണിച്ചു. ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് നിരാശാജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ല ഇതെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞും ഈ മെല്ലെപ്പോക്ക് തുടരുന്നതില്‍ ന്യായീകരണമില്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

സിഡ്‌നിയില്‍ നാല് റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ രക്ഷിച്ചത് ധോനി-രോഹിത് ശര്‍മ്മ കൂട്ടുകെട്ടിന്റെ പ്രകടനമായിരുന്നു. എന്നാല്‍ റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ ധോനി പൂര്‍ണമായും പരാജയപ്പെട്ടു. 96 പന്തുകളില്‍ നിന്നായിരുന്നു ധോനി 51 റണ്‍സെടുത്തത്. രോഹിതും മെല്ലെയാണ് തുടങ്ങിയതെങ്കിലും പിന്നീട് റണ്‍റേറ്റ് ഉയര്‍ത്തി. 129 പന്തില്‍ 133 റണ്‍സെടുത്താണ് ഹിറ്റ്മാന്‍ കളംവിട്ടത്. ധോനിയും നന്നായി കളിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് സിഡ്‌നിയില്‍ വിജയിക്കാമായിരുന്നു.

രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാന്‍ ധോനിക്ക് സാധിച്ചില്ല. സമ്മര്‍ദ ഘട്ടത്തില്‍ ക്രീസിലെത്തിയാല്‍ ആദ്യത്തെ കുറച്ചു പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയേക്കും. 25-30 പന്തുകള്‍ വരെയൊക്കെ ഇക്കാരണം പറയാം. എന്നാല്‍ നിലയുറപ്പിച്ച ശേഷവും മെല്ലെപ്പോക്ക് തുടരുകയായിരുന്നു ധോനിയെന്ന് അഗാര്‍ക്കര്‍ ചൂണ്ടിക്കാണിച്ചു.