ക്രിക്കറ്റ് പ്രാക്ടീസിനെത്തിയ വൃദ്ധനായ ശല്യക്കാരന്‍ നടത്തിയത് അവിസ്മരണീയ പ്രകടനം; ആരാണെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതം; വീഡിയോ വൈറല്‍

പതിവുപോലെ പ്രാക്ടീസിന് ഗ്രൗണ്ടില് എത്തിയ ആരും കരുതിക്കാണില്ല ആ ദിവസം മറക്കാന് കഴിയില്ലെന്ന്. പരിശീനത്തിന് എത്തിയ കുട്ടികളേയും കോച്ചിനും അലോസരപ്പെടുത്തി ഒരു വൃദ്ധന് ഗ്രൗണ്ടില് എത്തി. താടിയും മുടിയും നീട്ടി വളര്ത്തി കൂനിക്കൂടി എത്തിയ അയാള് കുട്ടികളുടെ അടുത്ത ചെന്ന് കോച്ചിങ് തുടങ്ങി. ആദ്യം ശല്യമായി തോന്നിയ കോച്ചിങ് ബോള് കൈയ്യിലെടുത്തതോടെ കുട്ടികള്ക്ക് തമാശക്കു വഴിമാറി. വൃദ്ധന്റെ ബോളിംഗ് കണ്ടു എല്ലാവരും ചിരിച്ചു. പിന്നീട് ബാറ്റിംഗ് ചെയ്യുന്നിടത്തേക്ക് നീങ്ങിയ വൃദ്ധനു ബാറ്റിംഗ് ചെയ്യണമെന്നായി ആവശ്യം.
 | 

ക്രിക്കറ്റ് പ്രാക്ടീസിനെത്തിയ വൃദ്ധനായ ശല്യക്കാരന്‍ നടത്തിയത് അവിസ്മരണീയ പ്രകടനം; ആരാണെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതം; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: പതിവുപോലെ പ്രാക്ടീസിന് ഗ്രൗണ്ടില്‍ എത്തിയ ആരും കരുതിക്കാണില്ല ആ ദിവസം മറക്കാന്‍ കഴിയില്ലെന്ന്. പരിശീനത്തിന് എത്തിയ കുട്ടികളേയും കോച്ചിനും അലോസരപ്പെടുത്തി ഒരു വൃദ്ധന്‍ ഗ്രൗണ്ടില്‍ എത്തി. താടിയും മുടിയും നീട്ടി വളര്‍ത്തി കൂനിക്കൂടി എത്തിയ അയാള്‍ കുട്ടികളുടെ അടുത്ത ചെന്ന് കോച്ചിങ് തുടങ്ങി. ആദ്യം ശല്യമായി തോന്നിയ കോച്ചിങ് ബോള്‍ കൈയ്യിലെടുത്തതോടെ കുട്ടികള്‍ക്ക് തമാശക്കു വഴിമാറി. വൃദ്ധന്റെ ബോളിംഗ് കണ്ടു എല്ലാവരും ചിരിച്ചു. പിന്നീട് ബാറ്റിംഗ് ചെയ്യുന്നിടത്തേക്ക് നീങ്ങിയ വൃദ്ധനു ബാറ്റിംഗ് ചെയ്യണമെന്നായി ആവശ്യം.

കോച്ച് എതിര്‍ത്തെങ്കിലും കുട്ടികളുടെ പോലെ പെരുമാറി വൃദ്ധന്‍ മൂന്നു ബോള്‍ കളിക്കാന്‍ അവസരം ചോദിച്ചു. നിര്‍ബന്ധത്തിനു വഴങ്ങി വൃദ്ധന് ബാറ്റിംഗ് ചെയ്യാന്‍ അവര്‍ അവസരം നല്‍കി. ഇടംകൈ കൊണ്ട് ബാറ്റിംഗ് ആരംഭിച്ച വൃദ്ധന്‍ പതിയെ വലംകൈയ്യിലേക്ക് ബാറ്റ് മാറുകയും പിന്നീടു കളിച്ച മൂന്നു ബോളും ബൗണ്ടറി കടത്തുകയും ചെയ്തു.

കുറച്ചു മുന്‍പ് ബാറ്റ് ചെയ്തപ്പോള്‍ ബാറ്റ് കൈയ്യില്‍ നിന്നു വഴുതിപ്പോയ വൃദ്ധന്റെ ബാറ്റില്‍ നിന്നാണോ ഈ തീ പാറുന്ന ഷോട്ട് വന്നതെന്നായിരുന്നു കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ചിന്തിച്ചത്. എല്ലാവരും ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന സമയത്ത് നേരിട്ട എല്ലാ പന്തുകളും ആ വൃദ്ധന്‍ ബൗണ്ടറിയില്‍ എത്തിച്ചു. അതുവരെ പരിഹസിച്ചു നിന്ന കുട്ടികള്‍ എല്ലാവരും ആര്‍ത്തു കൈയിച്ചു പ്രോത്സാഹിപ്പിച്ചു ചുറ്റുംകൂടി. തന്നെ ആരാധനയോടെ നോക്കുന്ന കുട്ടി ക്രിക്കറ്റര്‍ന്മാരുടെ മുന്നില്‍ വെപ്പുമുടി മാറ്റിയതോടെയാണ് മുന്നില്‍ നില്‍ക്കുന്നത് ഇര്‍ഫാന്‍ പത്താന്‍ എന്ന താരമാണെന്ന് കുട്ടികള്‍ക്ക് മനസിലായത്.

നിസാന്‍ ഇന്ത്യയുടെ യൂട്യൂബ് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറലായ വീഡിയോ ഇപ്പോള്‍ തന്നെ 10 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു.

വീഡിയോ കാണാം