രാജസ്ഥാന് വിജയം ദാനം ചെയ്ത് ചെന്നൈ; മൈതാനത്ത് കളിക്കാരോട് പരസ്യമായി ചൂടായി ക്യാപ്റ്റന്‍ കൂള്‍; വീഡിയോ

ചെന്നൈയ്ക്കെതിരായ മത്സരം രാജസ്ഥാന് റോയല്സിനെ സംബന്ധിച്ചിടത്തോളം ജീവന് മരണ പോരാട്ടമായിരുന്നു. വിജയിച്ചില്ലെങ്കില് ടൂര്ണമെന്റിന് പുറത്ത് പോകേണ്ടി വരും. വിജയിക്കാന് പാകത്തിനുള്ള മികച്ച പ്രകടനം രാജസ്ഥാന് കാഴ്ച്ചവെച്ചു. നിര്ണായകമായ അവസാന ഓവറില് ചെന്നൈ താരങ്ങളുടെ ജാഗ്രതക്കുറവാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇതില് അസംതൃപ്തനായ ധോനി പരസ്യമായി കളിക്കാരോട് ചൂടാകുകയും ചെയ്തു.
 | 

രാജസ്ഥാന് വിജയം ദാനം ചെയ്ത് ചെന്നൈ; മൈതാനത്ത് കളിക്കാരോട് പരസ്യമായി ചൂടായി ക്യാപ്റ്റന്‍ കൂള്‍; വീഡിയോ

ജയ്പൂര്‍: ചെന്നൈയ്‌ക്കെതിരായ മത്സരം രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം ജീവന്‍ മരണ പോരാട്ടമായിരുന്നു. വിജയിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിന് പുറത്ത് പോകേണ്ടി വരും. വിജയിക്കാന്‍ പാകത്തിനുള്ള മികച്ച പ്രകടനം രാജസ്ഥാന്‍ കാഴ്ച്ചവെച്ചു. നിര്‍ണായകമായ അവസാന ഓവറില്‍ ചെന്നൈ താരങ്ങളുടെ ജാഗ്രതക്കുറവാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇതില്‍ അസംതൃപ്തനായ ധോനി പരസ്യമായി കളിക്കാരോട് ചൂടാകുകയും ചെയ്തു.

അവസാന ഓവറില്‍ 12 റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. ബ്രാവോ എറിഞ്ഞ ആദ്യ പന്ത് ബട്‌ലറിനെ ബീറ്റ് ചെയ്ത് ധോനിയുടെ കൈകളിലെത്തി. രണ്ടാം പന്തില്‍ ഡബിള്‍. മൂന്നാം പന്തില്‍ ബട്ലര്‍ ഉയര്‍ത്തിയടിച്ചു. മിഡ് ഓണില്‍ നില്‍ക്കുന്ന ഫീല്‍ഡറിനും ബൗളര്‍ക്കും വരെ ഓടിയാല്‍ ക്യാച്ചെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ആരും തന്നെ അതിന് ശ്രമിച്ചില്ല. സംഭവത്തില്‍ ധോനി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ബ്രാവോയുടെ അടുത്ത ലൂസ് ബോള്‍ ബട്‌ലര്‍ ഗ്യാലറി കടത്തി. അഞ്ചാം പന്തില്‍ സിംഗിളിനു ശ്രമിച്ച രാജസ്ഥാന് ഫീല്‍ഡര്‍മാരുടെ ജാഗ്രതക്കുറവില്‍ രണ്ട് റണ്‍സ് ലഭിച്ചു. ഒപ്പം വിജയവും.

നിര്‍ണായകമായ അവസാന ഓവറില്‍ യാതൊരു ജാഗ്രതയും കാണിക്കാത്ത ചെന്നൈ ഫീല്‍ഡര്‍മാര്‍ക്കാണ് തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും. പൊതുവെ മൈതാനത്ത് പരുക്കന്‍ നിലപാടുകള്‍ സ്വീകരിക്കാത്ത സാക്ഷാല്‍ ധോനി പോലും അവസാന ഓവറില്‍ ഫീല്‍ഡര്‍മാരോട് ചൂടാവുന്നത് കാണാമായിരുന്നു. ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്തിയിരിക്കുകയാണ്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.