Tuesday , 17 September 2019
News Updates

ഇക്കാര്‍ഡി ഇല്ല, മെസി കളിക്കും; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീനന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന്റെ സൂപ്പര്‍ താരം മൗറോ ഇക്കാര്‍ഡിയെ ഉള്‍പ്പെടുത്താതെയാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, മാര്‍ട്ടിയസ് സുവാരസ് എന്നിവരായിരിക്കും ആക്രമണനിരയെ നയിക്കുക. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കുന്ന അഗ്യൂറോ നിലവില്‍ മികച്ച ഫോമിലാണ്. സമാനമാണ് ലയണല്‍ മെസിയുടെ പ്രകടനവും. ലിവര്‍പൂളിനോട് ചാമ്പ്യന്‍സ് ലീഗില്‍ തോറ്റെങ്കിലും സീസണില്‍ ഉടനീളം മികച്ച പ്രകടനമാണ് മെസി നടത്തിയിരിക്കുന്നത്. ദേശീയ ടീമിന് വേണ്ടിയും സമാന പ്രകടനം നടത്താന്‍ ഫുട്‌ബോളിന്റെ മിശിഹയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്വിസ് അക്വാന, റോഡ്രിഗസ്, എന്നിവരായിരിക്കും മധ്യനിരയിലെ കരുത്ത്. കൂടാതെ യുവന്റ്‌സ് താരം പൗലോ ഡിബാലയും എത്തുന്നതോടെ മധ്യനിര കരുത്ത് വര്‍ധിക്കും. ഇറ്റാലിയന്‍ ലീഗില്‍ വലിയ അവസരങ്ങള്‍ ഇത്തവണ ലഭിച്ചില്ലെങ്കിലും ഡിബാല ഏത് ഘട്ടത്തിലും മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്ന താരമാണ്. നിക്കോളാസ് ടഗ്‌ളിഫിക്കോ, നിക്കോളാസ് ഓട്ടമെന്‍ഡി, റെന്‍സോ സാവിയ്യ, മില്‍ട്ടണ്‍ കാസ്‌കോ എന്നിവരാകും പ്രതിരോധം കാക്കുക. ടഗ്‌ളിഫിക്കോയും ഓട്ടമെന്‍ഡിയും മികച്ച ഫോമിലാണെന്നതും അര്‍ജന്റീനയെ സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തയാണ്.

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം 14 തവണ അര്‍ജന്റീന കപ്പുയര്‍ത്തുകയും 14 തവണ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. എന്നാല്‍ 1993ന് ശേഷം കപ്പുയര്‍ത്താന്‍ കഴിയാത്തത് ടീമിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. 2004ലും 2007ലും ഫൈനലില്‍ ബ്രസീലിനോട് തോറ്റു. പിന്നീട് ഫൈനലിലെത്തിയത് 2015ലും 2016ലുമാണ്. രണ്ട് തവണയും ചിലിയോട് പരാജയമേറ്റുവാങ്ങി. ഇത്തവണ കപ്പില്‍ കുറഞ്ഞതൊന്നും മെസിയും കൂട്ടരും ലക്ഷ്യമിടുന്നില്ല. ജൂണ്‍ ആറിന് കൊളംബിയയുമായിട്ടാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

അര്‍ജന്റീന ടീം:

Goalkeepers: Esteban Anadrada, Franco Armani, Agustin Marchesin, Defenders:Renzo Saravia, Milton Casco, German Pezzella, Juan Foyth, Nicolas Otamendi, Ramiro Funes Mori, Nicolas Tagliafico, Midfielders: Leandro Paredes, Exequiel Palacios, Roberto Pereyra, Angel Di Maria, Marcos Acuna, Giovani Lo Celos, Guido Rodriguez, Rodrigo De Paul, Paulo Dybala, Forwards: Lionel Messi, Lautaro Martinez, Sergio Aguero, Matias Suarez.

DONT MISS