മെക്‌സിക്കോയെ തകര്‍ത്ത് അര്‍ജന്റീന; ബ്രസീലിന് മുന്നില്‍ അപ്രതീക്ഷിത പ്രതിരോധം തീര്‍ത്ത് കാമറൂണ്‍

സൗഹൃദ ഫുട്ബോള് മത്സരത്തില് അര്ജന്റീനക്കും ബ്രസീലിനും ജയം. മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്ജന്റീനയുടെ വിജയം. 4-3-3 ഫോര്മേഷനില് കളിക്കാനിറങ്ങിയ അര്ജന്റീന രണ്ടാം മിനിറ്റില് തന്നെ മൗറോ ഇക്കാര്ഡിയിലൂടെ മുന്നിലെത്തി. തുടക്കത്തില് തന്നെ ഏറ്റ പ്രഹരത്തില് നിന്ന് തിരിച്ചുവരാന് മെക്സിക്കോയ്ക്ക് കഴിഞ്ഞതുമില്ല. കളി തീരാന് മൂന്ന് മിനിറ്റുകള്ക്ക് മുന്പ് പകരക്കാരനായി എത്തിയ ഡിബാലയും ലക്ഷ്യം കണ്ടതോടെ സ്കോര് 2-0ത്തിലെത്തി.
 | 
മെക്‌സിക്കോയെ തകര്‍ത്ത് അര്‍ജന്റീന; ബ്രസീലിന് മുന്നില്‍ അപ്രതീക്ഷിത പ്രതിരോധം തീര്‍ത്ത് കാമറൂണ്‍

ലണ്ടന്‍: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീനക്കും ബ്രസീലിനും ജയം. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. 4-3-3 ഫോര്‍മേഷനില്‍ കളിക്കാനിറങ്ങിയ അര്‍ജന്റീന രണ്ടാം മിനിറ്റില്‍ തന്നെ മൗറോ ഇക്കാര്‍ഡിയിലൂടെ മുന്നിലെത്തി. തുടക്കത്തില്‍ തന്നെ ഏറ്റ പ്രഹരത്തില്‍ നിന്ന് തിരിച്ചുവരാന്‍ മെക്‌സിക്കോയ്ക്ക് കഴിഞ്ഞതുമില്ല. കളി തീരാന്‍ മൂന്ന് മിനിറ്റുകള്‍ക്ക് മുന്‍പ് പകരക്കാരനായി എത്തിയ ഡിബാലയും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-0ത്തിലെത്തി.

മെസിയില്ലാതെ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് മേല്‍ പ്രതീക്ഷകളൊന്നും വെക്കേണ്ടതില്ലെന്ന് നീരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ വിലയിരുത്തലുകളെയും അട്ടിമറിച്ചാണ് ലാറ്റിന്‍ അമേരിക്കന്‍ കരുത്തരുടെ വിജയം. ഡിബാലയും ഇക്കാര്‍ഡിയും മികച്ച ഫോമിലേക്ക് എത്തുന്നത് അര്‍ജന്റീനയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഖത്തര്‍ ലോകകപ്പിന് മുന്നോടിയായ മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. മെസിക്ക് പകരക്കാരനായി ആര് മുന്നേറ്റ നിരയെ നയിക്കുമെന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.

മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീല്‍ കാമറൂണിനെ മറികടന്നു. 45-ാം മിനുറ്റില്‍ ഹെഡറിലൂടെ റിച്ചാര്‍ലിസണാണ് ബ്രസീലിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കേറ്റ് പുറത്തായത് ബ്രസീലിന് തിരിച്ചടിയായി. അട്ടിമറി വിജയങ്ങള്‍ക്ക് പേരുകേട്ട കാമറൂണിന് മുന്നില്‍ അല്‍പ്പമൊന്ന് വിയര്‍ത്താണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്. അതേസമയം നെയ്മറിനേറ്റ പരിക്ക് പി.എസ്.ജിയുടെ ചാമ്പ്യന്‍സ് ലീഗ് മുന്നേറ്റങ്ങള്‍ക്ക് തടസമായേക്കും. കഴിഞ്ഞ ദിവസം എംബാപെയ്ക്കും പരിക്കേറ്റിരുന്നു. രണ്ട് സൂപ്പര്‍ താരങ്ങളില്ലാതെ ലിവര്‍പൂളിനെതിരെ പി.എസ്.ജിക്ക് ഇറങ്ങേണ്ടി വരുമെന്നാണ് സൂചന.