അര്‍ജന്റീനയ്ക്ക് വീണ്ടും തിരിച്ചടി; സെര്‍ജിയോ റൊമേറോ റഷ്യയില്‍ വല കാക്കാനുണ്ടാവില്ല

റഷ്യന് ലോകകപ്പിനൊരുങ്ങുന്ന മെസിക്കും കൂട്ടര്ക്കും കനത്ത തിരിച്ചടി. റഷ്യയില് വല കാക്കാന് സെര്ജിയോ റൊമേറോ ഉണ്ടാവില്ല. മുട്ടുകാലിനേറ്റ പരിക്കാണ് അര്ജന്റീനന് ഗോള്കീപ്പര് സെര്ജിയോ റൊമേറോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 23 അംഗ ടീമില് റൊമേറോയും ഉള്പ്പെട്ടിരുന്നു. എന്നാല് ഇന്ന് പുറത്തുവന്ന മെഡിക്കല് റിപ്പോര്ട്ടിലാണ് അദ്ദേഹത്തിന് കളിക്കാന് കഴിയില്ലെന്ന് സ്ഥിരീകരണം ഉണ്ടായത്.
 | 

അര്‍ജന്റീനയ്ക്ക് വീണ്ടും തിരിച്ചടി; സെര്‍ജിയോ റൊമേറോ റഷ്യയില്‍ വല കാക്കാനുണ്ടാവില്ല

റഷ്യന്‍ ലോകകപ്പിനൊരുങ്ങുന്ന മെസിക്കും കൂട്ടര്‍ക്കും കനത്ത തിരിച്ചടി. റഷ്യയില്‍ വല കാക്കാന്‍ സെര്‍ജിയോ റൊമേറോ ഉണ്ടാവില്ല. മുട്ടുകാലിനേറ്റ പരിക്കാണ് അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 23 അംഗ ടീമില്‍ റൊമേറോയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ലെന്ന് സ്ഥിരീകരണം ഉണ്ടായത്.

റൊമേറോയുടെ പിന്‍മാറ്റം അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊമേറോ ഗോള്‍വലയ്ക്ക് മുന്നിലെ ശക്തമായ സാന്നിധ്യമാണ്. രാജ്യത്തിന് വേണ്ടി 94 തവണ അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. ചെല്‍സിയുടെ വില്ലി കാബല്ലേറോയും റിവര്‍പ്ലേറ്റിന് കളിക്കുന്ന ഫ്രാങ്കോ അര്‍മാനിയുമാണ് അര്‍ജന്റീനയുടെ റിസര്‍വ് താരങ്ങള്‍. റൊമേറോയ്ക്ക് പകരം മെക്സിക്കന്‍ ക്ലബ്ബായ ടൈഗേഴ്സ് യു.എ.എന്‍.എല്‍ താരം നഹുവേല്‍ ഗുസ്മാനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

പ്രമുഖ താരങ്ങളില്‍ പലരും ഫോമിലേക്ക് ഉയരാത്ത ടീമിന് റൊമേറോയെക്കൂടി നഷ്ടമാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ അപകടം സൃഷ്ടിക്കും. നൈജീരയയും ഐസ്‌ലാന്റും ക്രെയേഷ്യയുമാണ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ മത്സരം ഐസ്‌ലാന്റിനോടായിരിക്കും.