ഏഷ്യ കപ്പില്‍ ഇന്ത്യ-ഹോങ്കോങ് മത്സരം ഇന്ന്

എഷ്യ കപ്പില് ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. പാകിസ്ഥാനോട് ദയനീയ തോല്വി ഏറ്റുവാങ്ങിയ ഹോങ്കോങ്ങാണ് എതിരാളികള്. ഇന്ത്യന് സമയം വൈകീട്ട് 5.30നാണ് മത്സരം. ഇന്ന് നന്നായി കളിച്ചാല് പാകിസ്ഥാനെതിരെ ബുധനാഴ്ച്ച നടക്കുന്ന മത്സരത്തില് ആത്മവിശ്വാസത്തോടെ ഇറങ്ങാന് ഇന്ത്യ സംഘത്തിനാകും. സമീപകാലത്ത് മോശമല്ലാത്ത പ്രകടനമാണ് ടീം ഇന്ത്യ ഏകദിനത്തില് കാഴ്ച്ചവെക്കുന്നതെങ്കിലും സ്ഥിരതയില്ലാത്ത മധ്യനിര ടീമിനെ അലട്ടുന്നുണ്ട്. നായകന് വിരാട് കോലിയുടെ അസാന്നിദ്ധ്യവും ടീമിന് തലവേദനയാണ്.
 | 

ഏഷ്യ കപ്പില്‍ ഇന്ത്യ-ഹോങ്കോങ് മത്സരം ഇന്ന്

ദുബൈ: എഷ്യ കപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. പാകിസ്ഥാനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഹോങ്കോങ്ങാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് മത്സരം. ഇന്ന് നന്നായി കളിച്ചാല്‍ പാകിസ്ഥാനെതിരെ ബുധനാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇന്ത്യ സംഘത്തിനാകും. സമീപകാലത്ത് മോശമല്ലാത്ത പ്രകടനമാണ് ടീം ഇന്ത്യ ഏകദിനത്തില്‍ കാഴ്ച്ചവെക്കുന്നതെങ്കിലും സ്ഥിരതയില്ലാത്ത മധ്യനിര ടീമിനെ അലട്ടുന്നുണ്ട്. നായകന്‍ വിരാട് കോലിയുടെ അസാന്നിദ്ധ്യവും ടീമിന് തലവേദനയാണ്.

ബാറ്റിംഗിന് ഏറെ പിന്തുണ നല്‍കുന്ന പിച്ചില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ നേടാനാകും. ഏഷ്യന്‍ ടീമുകള്‍ക്കെതിരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന താരമാണ് രോഹിത് ശര്‍മ്മ. ശിഖര്‍ ധവാനും കെ.എല്‍ രാഹുലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരങ്ങളാണ്. രോഹിത് മൂന്നാമതായി ഇറങ്ങിയാല്‍ നാലാമനായി ദിനേശ് കാര്‍ത്തിക് എത്താനാണ് സാധ്യത. മധ്യനിരയില്‍ ധോനിയും ഹര്‍ദ്ദിക് പാണ്ഡ്യയും ഉണ്ടാവുമെന്നാണ് സൂചന.

ജസ്പ്രീത് ബുംറ-ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്-യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഒന്നിച്ചെത്തുന്നതും ഇന്ത്യന്‍ നിരയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. താരതമ്യേന കുഞ്ഞന്‍ ടീമാണ് ഹോങ്കോങ്. വലിയ മാര്‍ജിനില്‍ ഹോങ്കോങിനെ തോല്‍പ്പിച്ചാല്‍ ചിരവൈരികളുമായുള്ള പോരാട്ടത്തിന് ഇന്ത്യന്‍ സ്‌ക്വാഡിന് ആത്മവിശ്വാസത്തോടെ ഇറങ്ങാം.