ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍ തായ്‌ലന്‍ഡ്

ഏഷ്യാകപ്പ് ഫുട്ബോളില് ഇന്ത്യ ഇന്നിറങ്ങും. തായ്ലന്ഡ് ആണ് എതിരാളികള്. ഐ.എസ്.എല് ആവേശം അബുദാബിയിലെ അന്നഹ്യാന് സ്റ്റേഡിയത്തില് പ്രതിഫലിക്കുമെന്നാണ് ആരാധകര് പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ഇന്ത്യന് ഫുട്ബോളിനുണ്ടായ ഉണര്വ്വ് അന്താരാഷ്ട്ര തലത്തില് മികവിന് കാരണമാകുമെന്നാണ് നിരീക്ഷകര് വിലയിരുത്തുന്നത്. ഇന്റര്കോണ്ടിനെന്റല് കപ്പിലും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലുമായി തുടര്ച്ചയായ 13 മത്സരങ്ങള് തോല്വിയറിയാതെ കുതിച്ചാണ് നീലപ്പട യോഗ്യത നേടിയത്.
 | 
ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍ തായ്‌ലന്‍ഡ്

അബൂദബി: ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്നിറങ്ങും. തായ്‌ലന്‍ഡ് ആണ് എതിരാളികള്‍. ഐ.എസ്.എല്‍ ആവേശം അബുദാബിയിലെ അന്നഹ്‌യാന്‍ സ്‌റ്റേഡിയത്തില്‍ പ്രതിഫലിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിനുണ്ടായ ഉണര്‍വ്വ് അന്താരാഷ്ട്ര തലത്തില്‍ മികവിന് കാരണമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലുമായി തുടര്‍ച്ചയായ 13 മത്സരങ്ങള്‍ തോല്‍വിയറിയാതെ കുതിച്ചാണ് നീലപ്പട യോഗ്യത നേടിയത്.

തായ്‌ലന്‍ഡ് താരതമ്യേന ഇന്ത്യക്ക് വലിയ എതിരാളികളല്ല. എന്നാല്‍ 90 മിനിറ്റുകള്‍ ആര്‍ക്കും പ്രവചിക്കുക സാധ്യമല്ലെന്നാണ് സത്യം. പ്രതിരോധത്തില്‍ ജിങ്കനും അനസും മുന്നേറ്റത്തില്‍ സുനില്‍ ഛേത്രിയും കളി മെനയാന്‍ ജാക്കിചന്ദ് സിംഗ്, ഹരിചരണ്‍ നസ്‌റി, വിനിത് റായ് എന്നിവരും ആദ്യ ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. മധ്യനിരയില്‍ യുവതാരം വിനിത് റായ്ക്കും സാധ്യതകളുണ്ട്. അനസ് ഐ.എസ്.എല്ലിലേതിന് സമാനമായി മോശം പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യക്ക് വിനയാകും.

തായ്‌ലന്‍ഡിനെതിരായ കളി കടുത്തതായിരിക്കുമെന്നാണ് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറെയും യുവതാരങ്ങള്‍ നിറഞ്ഞ ടീമില്‍ മികച്ച പ്രതീക്ഷയാണുള്ളത്. ഏഷ്യാകപ്പിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളുള്ള ടീമുകളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവും മികച്ച ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ഏഷ്യാകപ്പ് മത്സരങ്ങളില്‍ വീണ്ടും പങ്കെടുക്കാനായത് വലിയ ആവേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍, യു.എ.ഇ, തായ്‌ലാന്റ് എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പമുള്ളത്.