പതിനാറ് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാര്‍ പുറത്ത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഏഷ്യ കപ്പ് സൂപ്പര് ഫോര് മത്സരത്തില് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. 16 റണ്സെടുക്കുന്നതിനിടെ ഓപ്പണര്മാരായ ലിട്ടണ് ദാസ് (ഏഴ്), നാസ്മുല് ഹുസൈന് (ഏഴ്) എന്നിവരെ ബംഗ്ലാദേശിന് നഷ്ടമായി. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില് ടോസ് ലഭിച്ചിട്ടും ഇന്ത്യന് നായകന് രോഹിത് ശര്മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമാണ് ആദ്യ പത്തോവറില് ബൗളര്മാര് നടത്തിയിരിക്കുന്നത്. അവസാനം വിവരം ലഭിക്കുമ്പോള് 10 ഓവറില് 43 റണ്സിന് മൂന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്.
 | 

പതിനാറ് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാര്‍ പുറത്ത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. 16 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസ് (ഏഴ്), നാസ്മുല്‍ ഹുസൈന്‍ (ഏഴ്) എന്നിവരെ ബംഗ്ലാദേശിന് നഷ്ടമായി. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് ലഭിച്ചിട്ടും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമാണ് ആദ്യ പത്തോവറില്‍ ബൗളര്‍മാര്‍ നടത്തിയിരിക്കുന്നത്. അവസാനം വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ 43 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്.

ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസ് (ഏഴ്), നാസ്മുല്‍ ഹുസൈന്‍ (ഏഴ്), ഷാക്കിബ് അല്‍ ഹസന്‍(17) എന്നിവരുടെ വിക്കറ്റുകളാണ് വീണിരിക്കുന്നത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കവെയാണ് ഷാക്കിബിനെ ജഡേജ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചത്. നേരത്തെ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ മൈതാനിത്തിറങ്ങിയത്. ബംഗ്ലാദേശാകട്ടെ അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഞെട്ടലിലാണ്.

ഇന്ത്യന്‍ നിരയില്‍ പരുക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജ ഇടംപിടിച്ചു. പാക്കിസ്ഥാനെതിരെ കളിച്ച ടീമില്‍ മറ്റു മാറ്റങ്ങളില്ല. അതേസമയം, ബംഗ്ലദേശ് നിരയില്‍ മുഷ്ഫിഖുര്‍ റഹിം, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവര്‍ തിരിച്ചെത്തി. മികച്ച രീതിയില്‍ പന്തെറിഞ്ഞ് ബംഗ്ലാദേശിനെ പുറത്താക്കിയാല്‍ ഇന്ത്യക്ക് അനായാസം വിജയത്തിലെത്താം. ഇന്ത്യന്‍ നിരയില്‍ നായകന്‍ രോഹിതും ശിഖര്‍ ധവാനും ഫോമിലേക്ക് ഉയര്‍ന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.