ഇന്ന് ബോക്‌സിംഗിലും സ്‌ക്വാഷിലും ഫൈനല്‍; റെക്കോഡ് മെഡല്‍ നേട്ടത്തിനൊപ്പമെത്താന്‍ ഇന്ത്യ

ഇന്ന് സ്ക്വാഷിലും ബോക്സിംഗ് റിംഗിലും സ്വര്ണ മെഡല് നേട്ടം കൈവരിച്ചാല് ഇന്ത്യ ചരിത്രം കുറിക്കും. അങ്ങനെയെങ്കില് ചരിത്രത്തിലെ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരിക്കും 18-ാമത് ഏഷ്യന് ഗെയിംസ് സാക്ഷിയാവുക. ഒരു മെഡല് കൂടി നേടിയാല് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും കൂടുതല് മെഡലുകള് എന്ന റെക്കോര്ഡ് മറികടക്കാന് ഇന്ത്യക്ക് കഴിയും. ബോക്സിംഗിലും സ്ക്വാഷിലും മെഡലുകള് ഉറച്ച് കഴിഞ്ഞെങ്കിലും സ്വര്ണ നേട്ടം കൈവരിക്കാന് കഴിഞ്ഞാല് ഇരട്ടി മധുരമായി അത് മാറും.
 | 

ഇന്ന് ബോക്‌സിംഗിലും സ്‌ക്വാഷിലും ഫൈനല്‍; റെക്കോഡ് മെഡല്‍ നേട്ടത്തിനൊപ്പമെത്താന്‍ ഇന്ത്യ

ജക്കാര്‍ത്ത: ഇന്ന് സ്‌ക്വാഷിലും ബോക്‌സിംഗ് റിംഗിലും സ്വര്‍ണ മെഡല്‍ നേട്ടം കൈവരിച്ചാല്‍ ഇന്ത്യ ചരിത്രം കുറിക്കും. അങ്ങനെയെങ്കില്‍ ചരിത്രത്തിലെ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരിക്കും 18-ാമത് ഏഷ്യന്‍ ഗെയിംസ് സാക്ഷിയാവുക. ഒരു മെഡല്‍ കൂടി നേടിയാല്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഇന്ത്യക്ക് കഴിയും. ബോക്‌സിംഗിലും സ്‌ക്വാഷിലും മെഡലുകള്‍ ഉറച്ച് കഴിഞ്ഞെങ്കിലും സ്വര്‍ണ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞാല്‍ ഇരട്ടി മധുരമായി അത് മാറും.

13 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയ്ക്കിപ്പോള്‍ 65 മെഡലുകളുണ്ട്. 2010-ല്‍ ഗ്വാങ്ചൗവില്‍ നേടിയ 65 മെഡല്‍ എന്ന നേട്ടത്തിനൊപ്പം. ഇന്നു സ്‌ക്വാഷിലും ബോക്സിങ്ങിലും മെഡല്‍ ഉറപ്പായതിനാല്‍ മെഡല്‍ എണ്ണത്തില്‍ റെക്കോര്‍ഡ് മറികടക്കുമെന്ന കാര്യം ഉറപ്പ്. എങ്കിലും റിംഗില്‍ അമിതിന് സ്വര്‍ണം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ കണ്ണിനേറ്റ പരിക്ക് ഗുരുതരമായതോടെ ഇന്ത്യയുടെ മറ്റൊരു ബോക്‌സിംഗ് താരം വികാസ് കൃഷ്ണ സെമിഫൈനലില്‍ നിന്ന് പിന്മാറിയിരുന്നു.

അത്ലറ്റിക്സിന്റെ സമാപന ദിനമായ ഇന്നലെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കാനായി. രണ്ടു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ ട്രാക്കില്‍ നിന്ന് നേടിയത്. 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടിയപ്പോള്‍ 4×400 മീറ്ററില്‍ മലയാളി താരം വിസ്മയ ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടി. 4X400 മീറ്റര്‍ റിലേ പുരുഷ ടീമിനത്തില്‍ കുഞ്ഞുമുഹമ്മദും അനസും ഉള്‍പ്പെട്ട് ടീം ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ പി.യു ചിത്ര വെങ്കലത്തിലേക്കും ഫിനിഷ് ചെയ്തു. ഡിസ്‌ക്കസ് ത്രോയില്‍ സീമ പുനിയ വെങ്കലം നേടി.