ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം പറത്തി ഓസീസ് ക്രിക്കറ്റ് താരം; വീഡിയോ കാണാം

ഓസീസ് ക്രിക്കറ്റ് താരങ്ങള്ക്ക് ബാറ്റിംഗും ബൗളിംഗും മാത്രമല്ല വിമാനം പറത്താനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇസ്മാന് ഖ്വാജ. ക്രിക്കറ്റ് ആസ്ട്രേലിയയുടെ ട്വിറ്റര് ഹാന്ഡിലിലാണ് ഖ്വാജയുടെ കഴിവ് വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള് പുറത്തുവിട്ടിരിക്കുന്നത്. എയര്ബസ് എ380 വിമാനത്തിന്റെ സിമുലേറ്റര് കോക്പിറ്റിലിരുന്നാണ് ഖ്വാജ പരിശീലന പറക്കല് നടത്തിയത്. വിമാനം പറപ്പിക്കുന്നത് യഥാര്ത്ഥത്തില് അല്ലെങ്കിലും ഇതിന്റെ രീതികളെല്ലാം യഥാര്ത്ഥ പറക്കലിന് തുല്യമാണ്. ചെറുപ്പകാലം മുതല്ക്കെ തനിക്ക് പൈലറ്റ് ജോലിയോട് പ്രിയമുണ്ടായിരുന്നുവെന്ന് ഖ്വാജ പറയുന്നു.
 | 
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം പറത്തി ഓസീസ് ക്രിക്കറ്റ് താരം; വീഡിയോ കാണാം

മെല്‍ബണ്‍: ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ബാറ്റിംഗും ബൗളിംഗും മാത്രമല്ല വിമാനം പറത്താനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇസ്മാന്‍ ഖ്വാജ. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഖ്വാജയുടെ കഴിവ് വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എയര്‍ബസ് എ380 വിമാനത്തിന്റെ സിമുലേറ്റര്‍ കോക്പിറ്റിലിരുന്നാണ് ഖ്വാജ പരിശീലന പറക്കല്‍ നടത്തിയത്. വിമാനം പറപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ അല്ലെങ്കിലും ഇതിന്റെ രീതികളെല്ലാം യഥാര്‍ത്ഥ പറക്കലിന് തുല്യമാണ്. ചെറുപ്പകാലം മുതല്‍ക്കെ തനിക്ക് പൈലറ്റ് ജോലിയോട് പ്രിയമുണ്ടായിരുന്നുവെന്ന് ഖ്വാജ പറയുന്നു.

സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന പിതാവിനെ സന്ദര്‍ശിക്കുന്നതിനായി സ്ഥിരമായി വിമാന യാത്രകള്‍ നടത്താറുണ്ടായിരുന്നു. ഈ വിമാന യാത്രകള്‍ പൈലറ്റ് ജോലിയിലേക്ക് അടുപ്പിച്ചു. പിന്നീട് ഏവിയേഷന്‍ മേഖലയില്‍ ഉന്നത വിദ്യഭ്യാസം തേടുകയും ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തുവെന്ന് ഖ്വാജ പറഞ്ഞു. ആദ്യത്തെ പറക്കലില്‍ തന്നെ മികച്ച രീതിയിലുള്ള പ്രകടനമാണ് ഖ്വാജ നടത്തിയതെന്ന് പരിശീലകന്‍ പറഞ്ഞു.

ഓസീസ് ക്രിക്കറ്റിലെ നിലവില്‍ കളിക്കുന്ന മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള വ്യക്തിയായ 32കാരനായ ഖ്വാജ. 2011 ല്‍ ഓസീസിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ താരം ഇതുവരെ 41 മത്സരങ്ങളിലും 21 ഏകദിന മത്സരങ്ങളും പാഡണഞ്ഞിട്ടുണ്ട്.