ഷമിയെ പുറത്താക്കി; വിന്‍ഡീസിനെതിരെ ബാക്കിയുള്ള മത്സരങ്ങളില്‍ മുന്‍നിര താരങ്ങള്‍ മാത്രം

വിന്ഡീസിനെതിരെയുള്ള മൂന്ന് ഏകദിനങ്ങളില് മുന്നിര കളിക്കാരെ അണിനിരത്താനൊരുങ്ങി ടീം ഇന്ത്യ. ബൗളര്മാരുടെ നിരയില് നിന്ന് ഷമിയെ പുറത്താക്കി. പകരം ഭുവനേശ്വര് കുമാറും ജസ്പ്രിത് ഭുംറയും തിരിച്ചെത്തിയിട്ടുണ്ട്. മറ്റൊരു ഫാസ്റ്റ് ബൗളറായ ഉമേഷ് യാദവ് സ്ഥാനം നിലനിര്ത്തി. നേരത്തെ കൈവിരലിനേറ്റ പരിക്കിനെ തുടര്ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഭുംറയ്ക്ക് നഷ്ടമായിരുന്നു. ഭുവനേശ്വര് കുമാറാകട്ടെ പരിക്കിനെ തുടര്ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കാനായിരുന്നില്ല.
 | 

ഷമിയെ പുറത്താക്കി; വിന്‍ഡീസിനെതിരെ ബാക്കിയുള്ള മത്സരങ്ങളില്‍ മുന്‍നിര താരങ്ങള്‍ മാത്രം

മുംബൈ: വിന്‍ഡീസിനെതിരെയുള്ള മൂന്ന് ഏകദിനങ്ങളില്‍ മുന്‍നിര കളിക്കാരെ അണിനിരത്താനൊരുങ്ങി ടീം ഇന്ത്യ. ബൗളര്‍മാരുടെ നിരയില്‍ നിന്ന് ഷമിയെ പുറത്താക്കി. പകരം ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ഭുംറയും തിരിച്ചെത്തിയിട്ടുണ്ട്. മറ്റൊരു ഫാസ്റ്റ് ബൗളറായ ഉമേഷ് യാദവ് സ്ഥാനം നിലനിര്‍ത്തി. നേരത്തെ കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഭുംറയ്ക്ക് നഷ്ടമായിരുന്നു. ഭുവനേശ്വര്‍ കുമാറാകട്ടെ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കാനായിരുന്നില്ല.

വിന്‍ഡീസിനെതിരായ രണ്ട് ഏകദിന മത്സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. മുഹമ്മദ് ഷമിയാകട്ടെ കണക്കിന് തല്ലുവാങ്ങുകയും ചെയ്തു. ബൗളിംഗിലെ പിഴവ് മൂലമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ടൈ വഴങ്ങേണ്ടി വന്നത്. ബാറ്റ്‌സ്മാന്‍മാരിലാരെയും സെലക്ഷന്‍ കമ്മറ്റി മാറ്റിയിട്ടില്ല. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷാ പരിഗണിക്കപ്പെട്ടേക്കുമെന്ന് കരുതിയിരുന്നെങ്കിലും ദേവ്ധര്‍ ട്രോഫിക്കിടെ വിരലിന് പരിക്കേറ്റത് 18കാരന് വിനയായി

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടിറായുഡു, റിഷഭ് പന്ത്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, മനീഷ് പാണ്ഡേ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കെ.എല്‍ രാഹുല്‍.