ബ്രസീലിന് നിര്‍ണായക മത്സരം; നെയ്മറിന്റെ പരിക്ക് പൂര്‍ണമായും ഭേദമായില്ലെന്ന് റിപ്പോര്‍ട്ട്

ബ്രസീലിന് ഇന്ന് നിര്ണായക മത്സരം. കണക്കുകളില് ബ്രസീല് ഏറെ മുന്നിലാണെങ്കിലും കാല്പന്തുകളി പ്രവചിക്കുക അസാധ്യമാണ്. താരമികവും ഭാഗ്യവും എല്ലാ സമയത്തും ഒരുമിച്ച് എത്തണമെന്നില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ് കോസ്റ്ററീക്ക. ബ്രസിലുമായി 10 തവണ നേര്ക്കുനേര് വന്നെങ്കിലും ഒരു തവണ മാത്രമായിരുന്നു കോസ്റ്ററീക്കയുടെ വിജയം. നിലവില് ബ്രസീലിന്റെ സൂപ്പര് താരങ്ങളുടെ ഫോമില്ലാഴ്മ തുടര്ന്നാല് പക്ഷേ കളി മാറും. പേര് കേട്ട കോസ്റ്ററീക്കന് പ്രതിരോധം മഞ്ഞപ്പടയെ പിടിച്ചു കെട്ടാനായിരിക്കും ഇത്തവണ ശ്രമിക്കുക. അതേസമയം അറ്റാക്കിംഗ് ഫോര്മേഷനിലായിരിക്കും ബ്രസിലിറങ്ങുക.
 | 

ബ്രസീലിന് നിര്‍ണായക മത്സരം; നെയ്മറിന്റെ പരിക്ക് പൂര്‍ണമായും ഭേദമായില്ലെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: ബ്രസീലിന് ഇന്ന് നിര്‍ണായക മത്സരം. കണക്കുകളില്‍ ബ്രസീല്‍ ഏറെ മുന്നിലാണെങ്കിലും കാല്‍പന്തുകളി പ്രവചിക്കുക അസാധ്യമാണ്. താരമികവും ഭാഗ്യവും എല്ലാ സമയത്തും ഒരുമിച്ച് എത്തണമെന്നില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ് കോസ്റ്ററീക്ക. ബ്രസിലുമായി 10 തവണ നേര്‍ക്കുനേര്‍ വന്നെങ്കിലും ഒരു തവണ മാത്രമായിരുന്നു കോസ്റ്ററീക്കയുടെ വിജയം. നിലവില്‍ ബ്രസീലിന്റെ സൂപ്പര്‍ താരങ്ങളുടെ ഫോമില്ലാഴ്മ തുടര്‍ന്നാല്‍ പക്ഷേ കളി മാറും. പേര് കേട്ട കോസ്റ്ററീക്കന്‍ പ്രതിരോധം മഞ്ഞപ്പടയെ പിടിച്ചു കെട്ടാനായിരിക്കും ഇത്തവണ ശ്രമിക്കുക. അതേസമയം അറ്റാക്കിംഗ് ഫോര്‍മേഷനിലായിരിക്കും ബ്രസിലിറങ്ങുക.

അതേസമയം ചൊവ്വാഴ്ച പരിശീലനത്തിനിടെ പരുക്കുമൂലം പിന്‍വാങ്ങേണ്ടി വന്ന നെയ്മര്‍ പ്ലെയിംഗ് ഇലവനില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ നെയ്മര്‍ കളിക്കുമെന്ന് കോച്ച് ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്. പി.എസ്.ജി ക്ക് വേണ്ടി കളിക്കുന്നതിനിടെ പറ്റിയ പരിക്ക് പൂര്‍ണമായും ഭേദമാകാതെയാണ് നെയ്മര്‍ റഷ്യയിലേക്ക് വണ്ടി കയറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കണങ്കാലിന് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശീലനം നിര്‍ത്തിവെച്ച് നെയ്മര്‍ മടങ്ങിയത്.

നെയ്മര്‍ പരിശീലനത്തിനായി ടീമിനൊപ്പം ചേരുമെന്ന് ഇന്നലെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നെങ്കിലും താരം എത്തിയിരുന്നില്ല. ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ നെയ്മര്‍ ഇല്ലാതെ ഇറങ്ങേണ്ടി വന്നാല്‍ ബ്രസിലിന് അത് വലിയ തിരിച്ചടിയാകും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീലിന്റെ ആദ്യ മല്‍സരത്തില്‍ നെയ്മറിനെ നിരന്തരം ഫൗള്‍ ചെയ്യപ്പെട്ടിരുന്നു. സ്വിസ് താരങ്ങള്‍ നെയ്മറിന്റെ മുന്നേറ്റങ്ങള്‍ തടയുന്നതിനായി നിരന്തരം ഫൗളുകള്‍ ചെയ്തുകൊണ്ടിരുന്നു. നെയ്മറിനെതിരെ മാത്രം 10 ഓളം ഫൗളുകളാണ് കഴിഞ്ഞ മത്സരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 5.30 നാണ് ബ്രസീല്‍ കോസ്റ്ററീക്ക പോരാട്ടം.