ബുംമ്രയുടെ മരണ യോര്‍ക്കറുകള്‍ വിന്‍ഡീസിന്റെ നടുവൊടിക്കും; വിജയയാത്ര തുടരാന്‍ ഇന്ത്യ

അഫ്ഗാനെതിരായ മത്സരത്തില് ബുംമ്ര എറിഞ്ഞ 49 ഓവര് അതീവ നിര്ണായകമായിരുന്നു. ആറ് പന്തുകളും ഷാര്പ്പ് യോര്ക്കറുകളെറിഞ്ഞ താരം ഇതിഹാസ താരങ്ങളെ വരെ ഞെട്ടിച്ചു.
 | 
ബുംമ്രയുടെ മരണ യോര്‍ക്കറുകള്‍ വിന്‍ഡീസിന്റെ നടുവൊടിക്കും; വിജയയാത്ര തുടരാന്‍ ഇന്ത്യ

ലണ്ടന്‍: ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ മറികടന്നതിന് പിന്നാലെ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യന്‍ ബൗളിംഗ് നിരയെക്കുറിച്ചാണ്. ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുംമ്രയാണ് ആരാധകരുടെ ഏറ്റവും പ്രിയ്യപ്പെട്ട താരം. അഫ്ഗാനെതിരായ മത്സരത്തില്‍ ബുംമ്ര എറിഞ്ഞ 49 ഓവര്‍ അതീവ നിര്‍ണായകമായിരുന്നു. ആറ് പന്തുകളും ഷാര്‍പ്പ് യോര്‍ക്കറുകളെറിഞ്ഞ താരം ഇതിഹാസ താരങ്ങളെ വരെ ഞെട്ടിച്ചു.

ലോകകപ്പിന് മുന്‍പ് തന്നെ ബുംമ്രയുടെ യോര്‍ക്കറുകള്‍ നിരീക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത വേഗതയിലാണ് ബുംമ്ര യോര്‍ക്കറുകള്‍ എറിയുന്നത്. ഡെത്ത് ഓവറുകളില്‍ ബുംമ്രയെ സ്‌കോര്‍ ചെയ്യാന്‍ ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ പോലും വിഷമിക്കുന്നത് കഴിഞ്ഞ മത്സരങ്ങളില്‍ മാത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. വ്യാഴാഴ്ച്ച വിന്‍ഡീസിനെതിരായ മത്സരത്തിലും ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്നമാകാന്‍ ബുമ്രയുടെ യോര്‍ക്കറുകള്‍ക്ക് ആയേക്കും.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ നിരയാണ് വിന്‍ഡീസിന്റേത്. ക്രിസ് ഗെയില്‍, ഹെറ്റ്‌മെയര്‍, ആേ്രന്ദ റസല്‍, നിക്കോളാസ് പൂറാന്‍ എന്നിവര്‍ പൂര്‍ണമായും ട്വന്റി-20 ശൈലിയിലാണ് ബാറ്റ് വീശുന്നത്. വിക്കറ്റുകള്‍ ലക്ഷ്യമാക്കിയുള്ള ഗുഡ് യോര്‍ക്കറുകള്‍ കളിക്കാന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ നന്നായി വിയര്‍ക്കുമെന്ന് തീര്‍ച്ച. വിന്‍ഡീസിനെതിരെ വിജയിച്ച് സെമി ഫൈനല്‍ പ്രവേശനം വേഗത്തിലാക്കാനാവും ഇന്ത്യ ശ്രമിക്കുക. ഋഷഭ് പന്തോ, ദിനേശ് കാര്‍ത്തിക്കോ വിന്‍ഡീസിനെതിരെ കളിക്കുമെന്നാണ് സൂചന.