ചാറ്റ് ഷോ വിവാദം; രാഹുലിനെയും പാണ്ഡ്യയെയും പിന്തുണച്ച് ബി.സി.സി.ഐ അധ്യക്ഷന്‍

ചാറ്റ് ഷോ വിവാദത്തില്പ്പെട്ട് സസ്പെന്ഷനില് കഴിയുന്ന ഇന്ത്യന് ക്രിക്കറ്റ് താരങ്ങളായ ഹാര്ദിക് പാണ്ഡ്യയെയും കെ.എല് രാഹുലിനെയും പിന്തുണച്ച് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന. ന്യൂസിലാന്ഡ് പര്യടനത്തില് ഇരുവരെയും ടീമിലുള്ളപ്പെടുത്തണമെന്ന് സി.കെ ഖന്ന സുപ്രീം കോടതി നിയമിച്ച ക്രിക്കറ്റ് ഭരണസമിതിയോട് ശുപാര്ശ ചെയ്തു.
 | 
ചാറ്റ് ഷോ വിവാദം; രാഹുലിനെയും പാണ്ഡ്യയെയും പിന്തുണച്ച് ബി.സി.സി.ഐ അധ്യക്ഷന്‍

മുംബൈ: ചാറ്റ് ഷോ വിവാദത്തില്‍പ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയെയും കെ.എല്‍ രാഹുലിനെയും പിന്തുണച്ച് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇരുവരെയും ടീമിലുള്ളപ്പെടുത്തണമെന്ന് സി.കെ ഖന്ന സുപ്രീം കോടതി നിയമിച്ച ക്രിക്കറ്റ് ഭരണസമിതിയോട് ശുപാര്‍ശ ചെയ്തു.

”അവര്‍ തെറ്റു ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് ടീമിനു പുറത്തായി. പക്ഷേ ന്യൂസീലന്‍ഡ് പര്യടനത്തിന് അവരെ ഉള്‍പ്പെടുത്തണം” കത്തില്‍ ഖന്ന വ്യക്തമാക്കുന്നു. ഇരു താരങ്ങള്‍ക്കെതിരെയും കടുത്ത നടപടിയെടുക്കാന്‍ ബി.സി.സി.ഐ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഖന്നയുടെ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെയും കെ.എല്‍ രാഹുലിനെയും അന്വേഷണ കാലാവധിയിലും കളിക്കാന്‍ അനുവദിക്കണം. വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ചു കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഖന്ന വ്യക്തമാക്കി. ലോകകപ്പ് പടിക്കലെത്തി നില്‍ക്കുന്ന സമയത്ത് ടീമിലെ പ്രധാനപ്പെട്ട രണ്ട് താരങ്ങളെ നഷ്ടമാകുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നത് തീര്‍ച്ചയാണ്.