‘ചാറ്റ് ഷോ വിവാദം’; പാണ്ഡ്യയുടെയും രാഹുലിന്റെയും കരിയര്‍ അവസാനിപ്പിക്കുമോ?

ചാറ്റ് ഷോ വിവാദം ഇന്ത്യന് ക്രിക്കറ്റര്മാരായ ഹാര്ദിക് പാണ്ഡ്യ-ലോകേഷ് രാഹുലിന്റെയും കരിയര് അവസാനിപ്പിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക. ലോകകപ്പ് പടിക്കലെത്തി നില്ക്കുന്ന സമയത്ത് ടീമിലെ പ്രധാനപ്പെട്ട രണ്ട് താരങ്ങളെ നഷ്ടമാകുന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. അതേസമയം വിഷയം കോടതിയുടെ പരിഗണനയിലുമാണ്. ബി.സി.സി.ഐയുമായി ബന്ധപ്പെട്ട എല്ലാ ഹര്ജികളും പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കോടതി വഴിയാണ് കാര്യങ്ങള് നീങ്ങുന്നതെങ്കില് കാര്യങ്ങള് കൂടുതല് കാലതാമസം വരുത്തും.
 | 
‘ചാറ്റ് ഷോ വിവാദം’; പാണ്ഡ്യയുടെയും രാഹുലിന്റെയും കരിയര്‍ അവസാനിപ്പിക്കുമോ?

ന്യൂഡല്‍ഹി: ചാറ്റ് ഷോ വിവാദം ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ-ലോകേഷ് രാഹുലിന്റെയും കരിയര്‍ അവസാനിപ്പിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക. ലോകകപ്പ് പടിക്കലെത്തി നില്‍ക്കുന്ന സമയത്ത് ടീമിലെ പ്രധാനപ്പെട്ട രണ്ട് താരങ്ങളെ നഷ്ടമാകുന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. അതേസമയം വിഷയം കോടതിയുടെ പരിഗണനയിലുമാണ്. ബി.സി.സി.ഐയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കോടതി വഴിയാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കാലതാമസം വരുത്തും.

അതേസമയം ഹര്‍ദിക്കിനും രാഹുലിനുമെതിരായ നടപടിയില്‍ വ്യക്തത വരാതിരിക്കുന്നതിനാല്‍ ഇരുവരെയും ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. കൃത്യമായ എന്ത് നടപടിയാണ് ഇരുവര്‍ക്കുമെതിരെ ഉണ്ടായിരിക്കുന്നതെന്ന് ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ വിശദീകരണം നല്‍കാത്തതിന് പിന്നില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ബി.സി.സി.ഐ തന്ത്രമെന്നാണ് വിലയിരുത്തല്‍.

ചാറ്റ് ഷോ വിവാദമായതിന് പിന്നാലെ സീനിയര്‍ താരങ്ങളും ഇരുവര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ ഹാര്‍ദിക്കും രാഹുലുമുള്ള ടീം ബസില്‍ പോലും യാത്ര ചെയ്യില്ലെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ അംഗമായ എല്ലാവരുടേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് ഇരുവരുടെയും പ്രസ്താവന. ഡ്രസിങ് റൂമില്‍ പോലും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് ലജ്ജയില്ലാതെ ഒരു ചാറ്റ് ഷോയ്ക്കിടെ ഇരുവരും പറഞ്ഞതെന്നും ഭാജി ആരോപിച്ചു.

നായകന്‍ വിരാട് കോലിയും ഇരുവര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം വ്യക്തിഗത അഭിപ്രായ പ്രകടനങ്ങള്‍ ടീമിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കരുത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാഴ്ചപ്പാടില്‍ ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും സ്വീകാര്യമല്ല. തങ്ങള്‍ നടത്തിയ പ്രസ്താവനയുടെ ഗൗരവം ഇരുവര്‍ക്കും ഇതിനകം ബോധ്യമായിട്ടുണ്ട്. ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കോലി വ്യക്തമാക്കി.