മെല്‍ബണ്‍: പന്ത് ചുരുണ്ടല്‍ വിവാദത്തില്‍പ്പെട്ട മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിന്റെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറിന്റെയും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെയും വിലക്ക് പിന്‍വലിക്കില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ്. കളിക്കാരുടെ സംഘടന നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സമീപകാലത്തെ ഓസീസ് ടീമിന്റെ മോശം പ്രകടനം മൂലം ഇരുവരെയും തിരികെ വിളിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്നാണ് ശിക്ഷ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരങ്ങളുടെ യൂണിയന് അപേക്ഷ നല്‍കിയത്.
പന്ത് ചുരണ്ടല്‍ വിവാദം ഓസീസ് ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. ആരാധകരുള്‍പ്പെടെ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സ്മിത്തിനെയും വാര്‍ണറിനെയും 12 മാസവത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. ചെയ്ത തെറ്റിന് മൂവരും ശിക്ഷ അനുഭവിച്ച് കഴിഞ്ഞതായും ഇനി ക്രിക്കറ്റിലേക്ക് തിരികെ വിളിക്കണമെന്നുമാണ് ക്രിക്കറ്റ് താരങ്ങളുടെ യൂണിയന് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2019 മാര്‍ച്ച് 29 കഴിയാതെ സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ കഴിയില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു.
ഓസീസ് ടീമിലെ മികച്ച മൂന്ന് കളിക്കാര്‍ പോയതോടെ കാര്യങ്ങള്‍ ടീമിനെ പ്രതികൂലമായി ബാധിച്ചു. തുടര്‍ച്ചയായ പരാജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. 5 മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ഒരു മത്സരം പോലും ജയിക്കാന്‍ ക്രിക്കറ്റ് ലോകത്തെ പഴയ പ്രതാപികള്ക്കായില്ല. പിന്നീട് പാകിസ്താനെതിരെ ടെസ്റ്റ് പരമ്പരയും ട്വന്റി20യിലും ആസ്ട്രേലിയ ദയനീയമായി തോറ്റു. ദക്ഷിണാഫ്രിക്കക്കെതിരെയും തോല്‍വി ആവര്‍ത്തിച്ചു. കാര്യങ്ങള്‍ പ്രതികൂലമാണെങ്കിലും ശിക്ഷയില്‍ ഇളവ് വരുത്തില്ലെന്ന് തന്നെയാണ് ബോര്‍ഡിന്റെ തീരുമാനം.