സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹര്‍ദ്ദിക് പാണ്ഡ്യയെയും കെ.എല്‍. രാഹുലിനെയും രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശം

സ്ത്രീ വിരുദ്ധ പരാമര്ശം നടത്തിയ ഇന്ത്യന് ക്രിക്കറ്റ് താരങ്ങളായ ഹര്ദ്ദിക് പാണ്ഡ്യയെയും കെ.എല്. രാഹുലിനെയും രണ്ട് ഏകദിനങ്ങളില് നിന്ന് വിലക്കാന് നിര്ദേശം. സ്വകാര്യ ജീവിതത്തെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും പാണ്ഡ്യ നടത്തിയ പരാമര്ശങ്ങള് സ്ത്രീ വിരുദ്ധതയും, വംശീയ അധിക്ഷേപവുമാണെന്ന് നേരത്തെ സോഷ്യല് മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്ന്ന് വിഷയത്തില് മാപ്പ് ചോദിച്ച് പാണ്ഡ്യ രംഗത്ത് വന്നിരുന്നു.
 | 
സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹര്‍ദ്ദിക് പാണ്ഡ്യയെയും കെ.എല്‍. രാഹുലിനെയും രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശം

മുബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയെയും കെ.എല്‍. രാഹുലിനെയും രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശം. സ്വകാര്യ ജീവിതത്തെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും പാണ്ഡ്യ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധതയും, വംശീയ അധിക്ഷേപവുമാണെന്ന് നേരത്തെ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മാപ്പ് ചോദിച്ച് പാണ്ഡ്യ രംഗത്ത് വന്നിരുന്നു.

കോഫി വിത്ത് കരണ്‍ എന്ന സെലിബ്രിറ്റി ചാറ്റ് ഷോയിലായിരുന്നു പാണ്ഡ്യയുടെ സ്ത്രീവിരുദ്ധ പരമാര്‍ശം. പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ബി.സി.സി.ഐയും രംഗത്ത് വന്നു. ഇരുവരുടെയും വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് കേസ് പരിഗണിച്ച കമ്മറ്റി ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി വിനോദ് റായ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുവരെയും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നും വിനോദ് റോയ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ബി.സി.സി.ഐയാണ്. ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പാണ്ഡ്യയ്ക്ക് നേരെ ഉയര്‍ന്ന വിവാദം ടീമിനെ ഗുരുതരമായി ബാധിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. പാണ്ഡ്യയെ രണ്ട് മത്സരങ്ങളില്‍ പുറത്തിരുത്തേണ്ടി വന്നാല്‍ ഇന്ത്യയുടെ പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കും.