കെ.എല്‍ രാഹുല്‍ ഓസീസിനെതിരായ പരമ്പരയില്‍ കളിക്കും; വിമര്‍ശനവുമായി ആരാധകര്‍

ചാറ്റ് ഷോ വിവാദത്തിന് ശേഷം കെ.എല് രാഹുലിനെ ടീമില് തിരികെയെടുത്ത സംഭവത്തില് വിമര്ശനവുമായി ആരാധകര്. രാഹുലിനെക്കാളും മികച്ച രീതിയില് കളിക്കുന്ന താരങ്ങള് പുറത്തിരുത്തിയ സെലക്ടര്മാരുടെ തീരുമാനം ശരിയായില്ലെന്നാണ് ആരാധകരുടെ കാഴ്ച്ചപ്പാട്. സുരേഷ് റെയ്നയെ തിരികെ വിളിക്കാത്തതും വിമര്ശനത്തിനിടയാക്കിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില് ദയനീയ പ്രകടനമായിരുന്നു രാഹുലിന്റേത്. പിന്നാലെ അച്ചടക്ക നടപടി നേരിട്ട് സസ്പെന്ഷനിലാവുകയും ചെയ്തു.
 | 
കെ.എല്‍ രാഹുല്‍ ഓസീസിനെതിരായ പരമ്പരയില്‍ കളിക്കും; വിമര്‍ശനവുമായി ആരാധകര്‍

മുംബൈ: ചാറ്റ് ഷോ വിവാദത്തിന് ശേഷം കെ.എല്‍ രാഹുലിനെ ടീമില്‍ തിരികെയെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ആരാധകര്‍. രാഹുലിനെക്കാളും മികച്ച രീതിയില്‍ കളിക്കുന്ന താരങ്ങള്‍ പുറത്തിരുത്തിയ സെലക്ടര്‍മാരുടെ തീരുമാനം ശരിയായില്ലെന്നാണ് ആരാധകരുടെ കാഴ്ച്ചപ്പാട്. സുരേഷ് റെയ്‌നയെ തിരികെ വിളിക്കാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ദയനീയ പ്രകടനമായിരുന്നു രാഹുലിന്റേത്. പിന്നാലെ അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലാവുകയും ചെയ്തു.

ചാറ്റ് ഷോ സംബന്ധിച്ച് അന്വേഷണം നീളുമെന്ന് വ്യക്തമായതോടെ രാഹുലിനെയും ഹര്‍ദ്ദിക് പാണ്ഡ്യയെയും ബി.സി.സി.ഐ തിരികെ വിളിച്ചു. എന്നാല്‍ പാണ്ഡ്യയ്ക്ക് മാത്രമാണ് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നല്‍കിയത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യ എ ടീമില്‍ ചേരാനായിരുന്നു രാഹുലിന് കിട്ടിയ നിര്‍ദേശം. എന്നാല്‍ ഈ പരമ്പരയിലും രാഹുല്‍ നിറം മങ്ങി. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ രണ്ട് അര്‍ധ സെഞ്ചുറി നേടിയതാണ് സമീപകാലത്ത് രാഹുല്‍ നടത്തിയ മെച്ചപ്പെട്ട പ്രകടനം.

ഏകദിന ടീമില്‍ നിന്നും ദിനേശ് കാര്‍ത്തിക്കിനെ തഴഞ്ഞതും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് കാര്‍ത്തിക്കെന്നാണ് ചില ആരാധകരുടെ വാദം. അതേസമയം യുവതാരം ഋഷഭ് പന്തിന് സെലക്ടമാര്‍ അവസരം നല്‍കിയിട്ടുണ്ട്. ഈ പരമ്പരയില്‍ മികച്ച രീതിയില്‍ കളിച്ചാല്‍ പന്തിന് ഇന്ത്യന്‍ ജഴ്‌സിയില്‍ ലോകകപ്പ് കളിക്കാം.