ലോകകപ്പ് ഫൈനലിലും സ്ട്രീക്കിംഗ് ശ്രമം, മൈതാനത്തിറങ്ങാന്‍ നോക്കിയപ്പോള്‍ സംഭവിച്ചത്; വീഡിയോ

കിന്സി ധരിച്ചിരുന്നതു പോലെയുള്ള വസ്ത്രം ധരിച്ചാണ് ഡോറോവെസ്കിയുടെ അമ്മയും എത്തിയത്
 | 
ലോകകപ്പ് ഫൈനലിലും സ്ട്രീക്കിംഗ് ശ്രമം, മൈതാനത്തിറങ്ങാന്‍ നോക്കിയപ്പോള്‍ സംഭവിച്ചത്; വീഡിയോ

ലണ്ടന്‍: ലോകശ്രദ്ധ നേടാന്‍ സ്വിം സ്യൂട്ടുകളിലും നഗ്‌നരായും കായിക മത്സരവേദികളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിയില്ലാത്തവരാണ് വിറ്റാലി അണ്‍സെന്‍സേര്‍ഡ് ബ്ലോഗേഴ്‌സ്. സോഷ്യല്‍ മീഡിയയിലെ താരമായ റഷ്യന്‍ പ്രാങ്ക് വീഡിയോ മേക്കര്‍ വിറ്റാലി ഡോറോവെസ്‌കിയാണ് വിറ്റാലി അണ്‍സെന്‍സേര്‍ഡ് ചാനലിന്റെ ഉടമ. നിരവധി മത്സരവേദികളില്‍ തുണിയില്ലാതെയും മറ്റു രീതിയിലും ഇറങ്ങിയ വിറ്റാലി ഡോറോവെട്സ്‌കിക്ക് നിലവില്‍ അന്താരാഷ്ട്ര സ്റ്റേഡിയങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാലിത് കൊണ്ടെന്നും വിറ്റാലിമാര്‍ അടങ്ങില്ലെന്നതാണ് രസകരം. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിറ്റാലി ഡോറോവെ്സ്‌കിയുടെ കാമുകി കിന്‍സി വോളാന്‍സ്‌കി മൈതാനം കീഴടക്കി. സ്വിം സ്യൂട്ടിലായിരുന്നു കിന്‍സി മൈതാനത്തിറങ്ങിയത്. യൂട്യൂബര്‍ എന്ന നിലയില്‍ മൈലേജ് ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു മാഡ്രിഡിലെ ഓട്ടം. മാഡ്രിഡ് ഫൈനലിന് ശേഷം വോളാന്‍സ്‌കിക്ക് 30 ലക്ഷം പുതിയ ഫോളോവര്‍മാരെ ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ വിറ്റാലി ഡോറോവെ്സ്‌കി ഇറക്കിയത് സ്വന്തം അമ്മയെ തന്നെയാണ്. എക്‌സ് റേറ്റഡ് ചാനലിന്റെ പ്രസിദ്ധിക്ക് വേണ്ടിയായിരുന്നു ഇതും. കിന്‍സി ധരിച്ചിരുന്നതു പോലെയുള്ള വസ്ത്രം ധരിച്ചാണ് ഡോറോവെസ്‌കിയുടെ അമ്മയും എത്തിയത്. എന്നാല്‍ സംഭവം അത്ര കലങ്ങിയില്ലെന്ന് മാത്രം. ഇവര്‍ മൈതാനത്തിറങ്ങാന്‍ തുനിഞ്ഞ സമയത്ത് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.