ഹുദ്ഹുദ് ചുഴലിക്കാറ്റ്: വിശാഖപട്ടണം ഏകദിനം റദ്ദാക്കി

ആന്ധ്രാപ്രദേശിലും ഒഡീഷയിലും ഹുദ്ഹുദ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടത്താനിരുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരം റദ്ദാക്കി. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മത്സരം റദ്ദാക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. നേരത്തെ വേദി മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും മാറ്റില്ലെന്ന നിലപാടിലായിരുന്നു ബി.സി.സി.ഐ.
 | 
ഹുദ്ഹുദ് ചുഴലിക്കാറ്റ്: വിശാഖപട്ടണം ഏകദിനം റദ്ദാക്കി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലും ഒഡീഷയിലും ഹുദ്ഹുദ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടത്താനിരുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരം റദ്ദാക്കി. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മത്സരം റദ്ദാക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. നേരത്തെ വേദി മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും മാറ്റില്ലെന്ന നിലപാടിലായിരുന്നു ബി.സി.സി.ഐ.

അതേസമയം, ആഞ്ഞടിക്കുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വിശാഖപട്ടണത്ത് മരം കടപുഴകി വീണ് ഒരു സ്ത്രീയും ശ്രീകാകുളത്ത് വീട് തകർന്ന് രണ്ട് പേരും മരിച്ചു. ഒഡീഷയിൽ രണ്ട് പേരും മരിച്ചു.