കോലിക്ക് സെഞ്ചുറി; ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

കോലിയുടെ സെഞ്ചുറി മികവില് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില് ഇന്ത്യ വിജയിച്ചു. 112 ബോളില് നിന്ന് 104 റണ്സെടുത്താണ് ടീമിന് ക്യാപ്റ്റന് രക്ഷകനായത്. അര്ധ സെഞ്ചുറി നേടിയ ധോനിയും 25 റണ്സെടുത്ത ദിനേഷ് കാര്ത്തിക്കും ചേര്ന്ന് ഇന്ത്യയെ വിജയത്തിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില് ഇന്ത്യ ഓസ്ട്രേലിയക്കൊപ്പമെത്തി.
 | 
കോലിക്ക് സെഞ്ചുറി; ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

അഡ്‌ലെയ്ഡ്: കോലിയുടെ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചു. 112 ബോളില്‍ നിന്ന് 104 റണ്‍സെടുത്താണ് ടീമിന് ക്യാപ്റ്റന്‍ രക്ഷകനായത്. അര്‍ധ സെഞ്ചുറി നേടിയ ധോനിയും 25 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കൊപ്പമെത്തി.

ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 28 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 32 റണ്‍സെടുത്ത ധവാനെ ബെഹ്റന്‍ഡോഫ് പുറത്താക്കി. പിന്നാലെ രോഹിത്തിനെ (43) സ്റ്റോയിനിസ് പുറത്താക്കി. അമ്പാട്ടി റായിഡുവിന്റെ വിക്കറ്റ് മാക്‌സ്‌വെല്‍ വീഴ്ത്തി. 299 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്.

ശിഖര്‍ ധവാന്‍-രോഹിത് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 47 റണ്‍സെടുത്ത ഇവര്‍ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 4000 റണ്‍സ് എന്ന നേട്ടവും സ്വന്തമാക്കി. ഏകദിനത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 4000 റണ്‍സ് പിന്നിടുന്ന നാലാമത്തെ ബാറ്റിങ് ജോഡിയാണിത്.

സെഞ്ചുറി നേടിയ ഷോണ്‍ മാര്‍ഷിന്റെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്വെലിന്റെയും മികവിലാണ് ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തത്.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. ഷമി മൂന്നു വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന് വിക്കറ്റൊന്നും ലഭിച്ചില്ല.