ധോനിയുടെ ഫിനിഷിംഗ് മികവില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ

ഓസ്ട്രേലിയയില് ഏകദിന പരമ്പരയും സ്വന്തമാക്കി കോലിയുടെ സൈന്യം. മെല്ബണില് നടന്ന മൂന്നാം ഏകദിനവും ധോനിയുടെ (87) ഫിനിഷിംഗ് മികവില് ഇന്ത്യ വിജയിച്ചു. ഏഴു വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്ത്തിയ 230 റണ്സ് 49.2 ഓവറില് ഇന്ത്യ മറികടന്നു. കേദാര് ജാദവ് (61), വിരാട് കോലി (46) എന്നിവരും ഇന്ത്യക്കു വേണ്ടി റണ്ണുകള് നേടി.
 | 
ധോനിയുടെ ഫിനിഷിംഗ് മികവില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പരയും സ്വന്തമാക്കി കോലിയുടെ സൈന്യം. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനവും ധോനിയുടെ (87) ഫിനിഷിംഗ് മികവില്‍ ഇന്ത്യ വിജയിച്ചു. ഏഴു വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 230 റണ്‍സ് 49.2 ഓവറില്‍ ഇന്ത്യ മറികടന്നു. കേദാര്‍ ജാദവ് (61), വിരാട് കോലി (46) എന്നിവരും ഇന്ത്യക്കു വേണ്ടി റണ്ണുകള്‍ നേടി.

നേരത്തേ ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കുന്നത്. തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും കോലിയും ധോണിയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിതമാക്കി. 15 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് രോഹിത് ശര്‍മയെ (9) നഷ്ടമായി. ശിഖര്‍ ധവാന്‍ 23 റണ്‍സുമായി പവലിയനിലേക്ക് മടങ്ങി.

പിന്നീട് കോലി-ധോനി സഖ്യം 54 റണ്ണുകള്‍ അടിച്ചുകൂട്ടി. കോലിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും കോദാര്‍ ജാദവ് ധോനിക്ക് മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണിയും ജാദവും 118 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തേ ആറ് വിക്കറ്റ് വീഴ്ത്തിയ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചവലാണ് ഓസീസ് ബാറ്റിംഗിന്റെ നടുവൊടിച്ചത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച പ്രകടനമായിരുന്നു ബൗളര്‍മാരുടേത്. ഓപ്പണര്‍മാരായ അലക്‌സ് ക്യാരി, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഭുവ്‌നേശ്വര്‍ കുമാറിന് മുന്നില്‍ പെട്ടന്ന് അടിയറവ് പറഞ്ഞതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി.

തുടക്കത്തില്‍ത്തന്നെ ഏറ്റ ആഘാതത്തെ മറികടക്കാന്‍ പിന്നീട് കംഗാരുക്കള്‍ക്ക് കഴിഞ്ഞുമില്ല. പിന്നീട് സ്‌കോര്‍ ബോര്‍ഡ് ഇഴഞ്ഞാണ് നീങ്ങിയത്. ടെസ്റ്റ് മാതൃകയില്‍ ബാറ്റ് വീശിയ ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ചഹലിന്റെ ആദ്യ ഓവറില്‍ തന്നെ കൂടാരം കയറി. പിന്നീടെത്തിയ പീറ്റര്‍ ഹാന്‍ഡസ്‌കോബിന്റെ(58) പ്രകടനമാണ് ഓസീസിന് 200 കടത്തിയത്. പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിന്റെ വിക്കറ്റും ചഹലിന് തന്നെയാണ്. ഇതു രണ്ടാം തവണയാണ് ചാഹല്‍ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. മല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനത്തില്‍ അജിത്ത് അഗാര്‍ക്കറിനൊപ്പം ചാഹലും സ്ഥാനം പിടിച്ചു.