കൊച്ചി ഏകദിനം: ഇന്ത്യക്ക് തോൽവി

വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് 124 റൺസിന്റെ തോൽവി. സ്കോർ: വെസ്റ്റിൻഡീസ്: 50 ഓവറിൽ 321/6, ഇന്ത്യ: 41 ഓവറിൽ 197ന് ഓൾ ഔട്ട്. സാമുവൽസിന്റെ സെഞ്ചുറിയുടെയും ദിനേശ് രാംദിന്റെ അർധസെഞ്ചുറിയുടെയും മികവിൽ കൊച്ചിയിലെ ഏറ്റവും ഉയർന്ന സ്കോറായ 321 റൺസ് വിൻഡീസ് കുറിച്ചു. 99 പന്തിൽ ഒമ്പത് ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ സെഞ്ചുറി തികച്ച സാമുവൽസ് 116 പന്തിൽ 126 റൺസുമായി പുറത്താവാതെ നിന്നു. രാംദിൻ 61 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 165 റൺസ് കൂട്ടിച്ചേർത്തതാണ് വിൻഡീസ് സ്കോറിൽ നിർണായകമായത്.
 | 
കൊച്ചി ഏകദിനം: ഇന്ത്യക്ക് തോൽവി

കൊച്ചി: വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് 124 റൺസിന്റെ തോൽവി. സ്‌കോർ: വെസ്റ്റിൻഡീസ്: 50 ഓവറിൽ 321/6, ഇന്ത്യ: 41 ഓവറിൽ 197ന് ഓൾ ഔട്ട്. സാമുവൽസിന്റെ സെഞ്ചുറിയുടെയും ദിനേശ് രാംദിന്റെ അർധസെഞ്ചുറിയുടെയും മികവിൽ കൊച്ചിയിലെ ഏറ്റവും ഉയർന്ന സ്‌കോറായ 321 റൺസ് വിൻഡീസ് കുറിച്ചു. 99 പന്തിൽ ഒമ്പത് ബൗണ്ടറികളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെ സെഞ്ചുറി തികച്ച സാമുവൽസ് 116 പന്തിൽ 126 റൺസുമായി പുറത്താവാതെ നിന്നു. രാംദിൻ 61 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 165 റൺസ് കൂട്ടിച്ചേർത്തതാണ് വിൻഡീസ് സ്‌കോറിൽ നിർണായകമായത്.

ഇന്ത്യക്കായി മുഹമ്മദ് ഷാമി 66 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോൾ 10 ഓവറിൽ 72 റൺസ് വഴങ്ങിയ ഒരു വിക്കറ്റെടുത്ത അമിത് മിശ്രയും 10 ഓവറിൽ 58 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും തിളങ്ങിയില്ല. 322 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണർമാരായ അജിങ്ക്യാ രഹാനെയും ഷീഖർ ധവാനും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. രഹാനെ(24) ഷാഖർ ധവാനുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടായതോടെ ഇന്ത്യയുടെ കഷ്ടകാലവും തുടങ്ങി. വൈസ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലി(2) സമിക്ക് ക്യാച്ചിംഗ് നൽകി മടങ്ങിയതോടെ ഇന്ത്യ ആദ്യ ആടിയേറ്റു. പിന്നാലെ 13 റൺസെടുത്ത റായിഡുവും മടങ്ങി. തുടർന്ന് വന്ന ധോണിയെ സമിയും ധവാനെ(68) സാമുവൽസും ക്ലീൻ ബൗൾഡാക്കിയതോടെ ഇന്ത്യയുടെ ഭാഗ്യം അവസാനിച്ചു. 33 റൺസുമായി പുറത്താവാതെ ജഡേജ പുറത്താവാതെ നിന്നു. വിൻഡീസിനായ സാമുവൽസ്, ബ്രാവോ, രാംപോൾ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.