ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെ ഓസ്‌ട്രേലിയന്‍ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ഇന്ത്യന്‍ ആരാധകന്‍; വീഡിയോ

ഇന്ത്യ-ഓസീസ് ഏകദിന മാച്ചിനിടെ ഇന്ത്യന് ആരാധകന് ഓസ്ട്രേലിയന് ആരാധികയായ കാമുകിയോട് വിവാഹാഭ്യര്ത്ഥന നടത്തുന്നതിന്റെ വീഡിയോ വൈറല്
 | 
ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെ ഓസ്‌ട്രേലിയന്‍ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ഇന്ത്യന്‍ ആരാധകന്‍; വീഡിയോ

സിഡ്‌നി: ഇന്ത്യ-ഓസീസ് ഏകദിന മാച്ചിനിടെ ഇന്ത്യന്‍ ആരാധകന്‍ ഓസ്‌ട്രേലിയന്‍ ആരാധികയായ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ വൈറല്‍. ഓവര്‍ ഇടവേളയിലായിരുന്നു അപ്രതീക്ഷിതമായി വിവാഹാഭ്യര്‍ത്ഥന നടന്നത്. ലൈവ് ക്യാമറകളില്‍ പതിഞ്ഞ ദൃശ്യം സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടെ കാണികളും ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 20-ാം ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു കാമുകന്‍ തൊട്ടടുത്തിരുന്ന കാമുകിക്ക് മുന്നില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞയാള്‍ ഓസ്‌ട്രേലിയന്‍ ജഴ്‌സിയിലുണ്ടായിരുന്ന യുവതിക്ക് നേരെ വിവാഹാഭ്യര്‍ത്ഥന നടത്തിയതിലെ അപൂര്‍വത കമന്റേറ്റര്‍മാര്‍ക്കും ആഘോഷമായി. പിന്നാലെ യുവാവ് യുവതിക്ക് മോതിരം അണിയിക്കുകയും ചെയ്തു.

വീഡിയോ കാണാം