സച്ചിന്റെ ആത്മകഥയുടെ പി.ഡി.എഫ്. പുറത്ത്; സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ആത്മകഥ 'പ്ലെയിങ് ഇറ്റ് മൈ വേ' സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു. ആദ്യം ടോറന്റിൽ പ്രത്യക്ഷപ്പെട്ട പി.ഡി.എഫ് പിന്നീട് വാട്സ് ആപ്, ഫേ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയാണ് അനധികൃതമായി പ്രചരിക്കുന്നത്.
 | 
സച്ചിന്റെ ആത്മകഥയുടെ പി.ഡി.എഫ്. പുറത്ത്; സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു

 

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ആത്മകഥ ‘പ്ലെയിങ് ഇറ്റ് മൈ വേ’ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു. ആദ്യം ടോറന്റിൽ പ്രത്യക്ഷപ്പെട്ട പി.ഡി.എഫ് പിന്നീട് വാട്‌സ് ആപ്, ഫേ്‌സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയാണ് അനധികൃതമായി പ്രചരിക്കുന്നത്. പുസ്തകത്തിന്റെ ഡൗൺലോഡ് ലിങ്കിനോട് ചേർന്ന് ‘സച്ചിൻ തെൻഡുൽക്കറുടെ ആരാധകർക്കായി, ഇത് ഡിലീറ്റ് ചെയ്യപ്പെടുന്നതിന് മുൻപ് ഡൗൺലോഡ് ചെയ്തു കൊള്ളൂ’ എന്ന സന്ദേശവും കാണാനാകും.

ഈ മാസം ആദ്യം വിപണിയിലെത്തിയ പുസ്തകത്തിന് വൻ പ്രചാരമായിരുന്നു ലഭിച്ചത്. പുറത്തിറങ്ങുന്നതിനു മുൻപു തന്നെ പുസ്തകത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. തന്റെ ആത്മകഥ വിറ്റ് കിട്ടുന്ന തുക പാവപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുമെന്നും സച്ചിൻ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ സച്ചിനെയും തെരുവിലെ പാവങ്ങളെയും സ്‌നേഹിക്കുന്നുവെങ്കിൽ പുസ്തകം അനധികൃതമായി ഡൗൺലോഡ് ചെയ്യരുതെന്ന സന്ദേശവും മറുവശത്ത് പ്രചരിക്കുന്നുണ്ട്. 899 രൂപ വില നിശ്ചയിച്ചിരിക്കുന്ന പുസ്തകത്തിന് 584-599 രൂപയാണ് ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലെ വില.