മുംബൈ നഗരം വൃത്തിയാക്കി സച്ചിനും കൂട്ടരും

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി സ്വീകരിച്ച സച്ചിൻ ടെണ്ടുൽക്കർ മുംബൈ നഗരം അടിച്ച് വൃത്തിയാക്കി. ഇന്നലെ പുലർച്ചെയാണ് സച്ചിനും കൂട്ടരും നഗരം വൃത്തിയാക്കാനിറങ്ങിയത്. നഗരം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സച്ചിൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വളരെ നല്ല കാര്യമാണെന്നും എല്ലാവരും ഒരുമിച്ച് അതിന് തയ്യാറാകണമെന്നും ചലഞ്ച് ഏറ്റെടുത്തു കൊണ്ട് സച്ചിൻ പറഞ്ഞു.
 | 

മുംബൈ നഗരം വൃത്തിയാക്കി സച്ചിനും കൂട്ടരും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി സ്വീകരിച്ച സച്ചിൻ ടെണ്ടുൽക്കർ മുംബൈ നഗരം അടിച്ച് വൃത്തിയാക്കി. ഇന്നലെ പുലർച്ചെയാണ് സച്ചിനും കൂട്ടരും നഗരം വൃത്തിയാക്കാനിറങ്ങിയത്. നഗരം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സച്ചിൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വളരെ നല്ല കാര്യമാണെന്നും എല്ലാവരും ഒരുമിച്ച് അതിന് തയ്യാറാകണമെന്നും ചലഞ്ച് ഏറ്റെടുത്തു കൊണ്ട് സച്ചിൻ പറഞ്ഞു.

സച്ചിന് പുറമെ കോൺഗ്രസ് നേതാവ് ശശി തരൂർ, ഗോവ ഗവർണർ മൃദുല സിൻഹ, യോഗാ ഗുരു ബാബാ രാം ദേവ്, കമലഹാസൻ, സൽമാൻ ഖാൻ, പ്രിയങ്കാ ചോപ്രാ, അനിൽ അംബാനി എന്നിവരെയും മോഡി വെല്ലുവിളിച്ചിരുന്നു.