ശിഖര്‍ ധവാന് പരിക്ക്; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന് ടീമില്. ഓപ്പണര് ശിഖര് ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് വീണ്ടും ടീമിലേക്ക് അവസരം തുറന്നത്. വെസ്റ്റിന്ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരിച്ച് വിളിച്ചിരിക്കുന്നത. സഞ്ജു ടീമിലുണ്ടെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ദിവസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്ക്ക് ഒടുവിലാണ് സഞ്ജുവിനെ തിരികെ വിളിച്ചിരിക്കുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്ഡീസിനെതിരെ കളിക്കുന്നത്. വിരാട് കോലിയാണ് ടീമിന്റെ ക്യാപ്റ്റന്. മൂന്ന് മത്സരങ്ങള് അടങ്ങിയ പരമ്പരയില് തിരുവനന്തപുരത്താണ് രണ്ടാം മത്സരം. ഡിസംബര് ആറിന് ഹൈദരാബാദ്
 | 
ശിഖര്‍ ധവാന് പരിക്ക്; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് വീണ്ടും ടീമിലേക്ക് അവസരം തുറന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരിച്ച് വിളിച്ചിരിക്കുന്നത. സഞ്ജു ടീമിലുണ്ടെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ദിവസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് സഞ്ജുവിനെ തിരികെ വിളിച്ചിരിക്കുന്നത്.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. വിരാട് കോലിയാണ് ടീമിന്റെ ക്യാപ്റ്റന്‍. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ തിരുവനന്തപുരത്താണ് രണ്ടാം മത്സരം. ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11ന് മുംബൈ വാംഖഡെയില്‍ മൂന്നാം മത്സരം നടക്കും.

വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുമ്പായി ധവാന് തിരിച്ചെത്താനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സഞ്ജുവിന് നറുക്ക് വീണത്. ബംഗ്ലദേശുമായുള്ള പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് കളിക്കാനായില്ല. അടുത്ത പരമ്പരയില്‍ സഞ്ജുവിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ നീക്കം കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.