മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് വിജയം, പരമ്പര ഇന്ത്യക്ക്

ഇന്ത്യക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യമായ 226 റൺസ് ലങ്ക അനായാസമായി മറികടന്നു. ആദ്യ രണ്ടു ഏകദിനം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.
 | 
മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് വിജയം, പരമ്പര ഇന്ത്യക്ക്

 

കൊളംബോ: ഇന്ത്യക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യമായ 226 റൺസ് ലങ്ക അനായാസമായി മറികടന്നു. ആദ്യ രണ്ടു ഏകദിനം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 6 മാറ്റങ്ങളോടെ ആണ് കളിക്കാൻ ഇറങ്ങിയത്. അഞ്ചു താരങ്ങളുടെ അരങ്ങേറ്റവും കളിയിൽ ഇന്ത്യക്കായി ഉണ്ടായി. സഞ്ജു സാംസൺ, രാഹുൽ ചാഹർ, നിതീഷ് റാണാ, കൃഷ്ണപ്പ ഗൗതം, ചേതൻ സക്കാരിയ എന്നിവർ ഇന്ന് ആദ്യ ഏകദിനം കളിച്ചു. നവദീപ് സൈനിയും ഇന്ന് ഇറങ്ങി.

വ്യക്തിഗത സ്കോർ 13 ൽ നിൽക്കെ നായകൻ ശിഖർ ധവാൻ ആദ്യം പുറത്തായി. പിന്നീട് എത്തിയ സഞ്ജു സാംസൺ, പൃഥ്വി ഷോയുമായി ചേർന്നു നല്ല കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ 49(49b, 8×4) റൺസ് എടുത്തു ഷോയും 46(46b,5X4, 1X6) റൺസ് എടുത്തു സഞ്ജുവും പോയതോടെ സ്കോറിങ് വേഗം കുറഞ്ഞു. പിന്നീട് വന്നവരിൽ സൂര്യകുമാർ യാദവ്(40) മാത്രം ആണ് പിടിച്ചു നിന്നത്. മഴ ഇടക്ക് തടസ്സപ്പെടുത്തി കളി 47 ഓവർ ആയി ചുരുക്കി എങ്കിലും ഇന്ത്യ നാൽപ്പത്തി നാലാം ഓവറിൽ ഓൾ ഔട്ട് ആയി. ലങ്കക്ക് വേണ്ടി ജയവിക്രമ, അഖില ധനഞ്ജയ എന്നിവർ മൂന്നും ചമീര രണ്ടു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കക്ക് ആദ്യ വിക്കറ്റ് വേഗം നഷ്ടമായി എങ്കിലും രണ്ടാം വിക്കറ്റിൽ അവിഷ്‌ക ഫെർണാണ്ടോ , രാജപക്ഷെ എന്നിവർ ചേർന്ന് നല്ല കൂട്ടുകെട്ട് ഉണ്ടാക്കി. ഫെർണാണ്ടോ 76 റൺസും രാജപക്ഷെ 65 റൺസും നേടി. ഇന്ത്യക്ക് വേണ്ടി രാഹുൽ ചാഹർ മൂന്നും ചേതൻ സക്കാരിയ രണ്ടു വിക്കറ്റും വീഴ്ത്തി. അവിഷ്‌ക ഫെർണാണ്ടോ ആണ് കളിയിലെ കേമൻ. സൂര്യകുമാർ യാദവ് ആണ് പരമ്പരയിലെ താരം. ഇനി 3 ട്വൊന്റി20 മത്സരങ്ങൾ കൂടി ഉണ്ട്.