വിക്കറ്റിന് പിന്നില്‍ തിളങ്ങാനാവാതെ ഋഷഭ് പന്ത്; വിമര്‍ശനങ്ങളേറുന്നു

കിര്മാനിയെപ്പോലുള്ള ഇതിഹാസ താരങ്ങള് വിമര്ശനവുമായി എത്തിയ സ്ഥിതിക്ക് പന്തിനെ വിന്ഡീസിനെതിരായ അടുത്ത ടെസ്റ്റില് കളിപ്പിച്ചേക്കില്ല.
 | 
വിക്കറ്റിന് പിന്നില്‍ തിളങ്ങാനാവാതെ ഋഷഭ് പന്ത്; വിമര്‍ശനങ്ങളേറുന്നു

ബംഗളൂരു: മഹേന്ദ്ര സിംഗ് ധോനി കഴിഞ്ഞാല്‍ ആര് എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വലിയ ചോദ്യം ചിഹ്നമായി മാറുകയാണ്. യുവതാരം ഋഷഭ് പന്താണ് ഇന്ത്യയുടെ ഭാവി താരമെന്ന പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുകയാണ്. സമീപകാലത്തെ ഋഷഭിന്റെ പ്രകടനം ഒട്ടും ആശാവഹമല്ല. വിന്‍ഡീസിനെതിരായ ഏകദിന ടി-20 പരമ്പരകളില്‍ ഭൂരിഭാഗം മത്സരങ്ങളിലും പന്തിന് തിളങ്ങാനായില്ല. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും പൂര്‍ണമായി പരാജയപ്പെടുകയും ചെയ്തു. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും വിരാട് കോലി പന്തിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്നതിനെതിരെ ഇതോടെ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

പന്തിനെ മാറ്റണമെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി രംഗത്ത് വന്നിട്ടുണ്ട്. ഗ്ലൗസ് അണിഞ്ഞാല്‍ വിക്കറ്റ് കീപ്പറാകില്ലെന്ന് കിര്‍മാനി പറഞ്ഞു. ആദ്യ ടെസ്റ്റില്‍ പന്ത് പരാജയപ്പെട്ട സ്ഥിതിക്ക് വൃദ്ധിമാന്‍ സാഹയ്ക്ക് അവസരം നല്‍കണം. അദ്ദേഹം നല്ല വിക്കറ്റ് കീപ്പറാണ്, അവനില്‍ നിന്ന് കൂടുതല്‍ പഠിക്കാനുണ്ട്. നിലവില്‍ അദ്ദേഹം ഗ്ലൗസണിയുന്നതാണ് നല്ലത്. മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പന്തിനെ ധോനിയുടെ പിന്‍ഗാമിയാക്കി പ്രഖ്യാപിച്ച രീതിയിലായിരുന്നു സെലക്ടര്‍മാരുടെ നീക്കങ്ങള്‍.

കിര്‍മാനിയെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ വിമര്‍ശനവുമായി എത്തിയ സ്ഥിതിക്ക് പന്തിനെ വിന്‍ഡീസിനെതിരായ അടുത്ത ടെസ്റ്റില്‍ കളിപ്പിച്ചേക്കില്ല. തുടര്‍ച്ചയായി ബാറ്റിംഗില്‍ പരാജയപ്പെടുന്നത് ഋഷഭിന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുമെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു.