അര്‍ജന്റീനയെ ചതിച്ചത് മെസിയല്ല; സാംപോളിയുടെ മണ്ടത്തരങ്ങളാണ്!

കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ഒരു ടീമിന് റാങ്കിംഗില് തങ്ങളെക്കാള് എത്രയോ താഴെയുള്ള ഒരു ടീമുമായി ദയനീയ തോല്വി ഏറ്റുവാങ്ങേണ്ടി വരുന്നത് ഏതൊരു ഫുട്ബോള് ആരാധകനെ സംബന്ധിച്ചും വേദനാജനകമായ വസ്തുതയാണ്. മെസിയെന്ന ലോകഫുട്ബോളിന്റെ മിശിഹ കൂടിയുണ്ടായിട്ടും ലാറ്റിന് അമേരിക്കന് കരുത്തര് മൈതാനത്ത് ദുരന്തമായി മാറി. ക്രോയേഷ്യയുടെ വിജയത്തിന് കാരണം കോച്ച് ഡാലിച്ചിന്റെ തന്ത്രങ്ങളാണ്. മറുവശത്ത് സാംപോളിയുടെ മണ്ടത്തരങ്ങളാണ് അര്ജന്റീനയുടെ പരാജയത്തിന് കാരണമായിരിക്കുന്നത്.
 | 

അര്‍ജന്റീനയെ ചതിച്ചത് മെസിയല്ല; സാംപോളിയുടെ മണ്ടത്തരങ്ങളാണ്!

മോസ്‌കോ: കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ഒരു ടീമിന് റാങ്കിംഗില്‍ തങ്ങളെക്കാള്‍ എത്രയോ താഴെയുള്ള ഒരു ടീമുമായി ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുന്നത് ഏതൊരു ഫുട്‌ബോള്‍ ആരാധകനെ സംബന്ധിച്ചും വേദനാജനകമായ വസ്തുതയാണ്. മെസിയെന്ന ലോകഫുട്‌ബോളിന്റെ മിശിഹ കൂടിയുണ്ടായിട്ടും ലാറ്റിന്‍ അമേരിക്കന്‍ കരുത്തര്‍ മൈതാനത്ത് ദുരന്തമായി മാറി. ക്രോയേഷ്യയുടെ വിജയത്തിന് കാരണം കോച്ച് ഡാലിച്ചിന്റെ തന്ത്രങ്ങളാണ്. മറുവശത്ത് സാംപോളിയുടെ മണ്ടത്തരങ്ങളാണ് അര്‍ജന്റീനയുടെ പരാജയത്തിന് കാരണമായിരിക്കുന്നത്.

മെസിയെന്ന പ്രതിഭയെ ഉപയോഗിക്കാന്‍ സാംപോളിക്ക് കഴിഞ്ഞില്ലെന്നും വേണം കരുതാന്‍. ക്രോയേഷ്യയുമായുള്ള മത്സരത്തിന്റെ ഏറ്റവും നിര്‍ണായകമായി നിമിഷത്തില്‍ 5 അറ്റാക്കിംഗ് താരങ്ങളുമായിട്ടാണ് അര്‍ജന്റീന കളിച്ചത്. അതിലൊരാള്‍ക്ക് പോലും കൃത്യതയാര്‍ന്ന് ഫിനിഷിംഗ് നടത്താനും കഴിഞ്ഞില്ല. അറ്റാക്കിംഗ് തന്ത്രം ഉപയോഗിച്ച് ക്രോയേഷ്യയെ വരുതിയിലാക്കാമെന്ന സാംപോളിയുടെ മണ്ടത്തരം പിഴച്ചുവെന്ന് ആദ്യ പത്ത് മിനിറ്റില്‍ തന്നെ വ്യക്തമായിരുന്നു. ഓട്ടമെന്‍ഡി ഒഴികെ ഡിഫന്‍സ് ലൈനില്‍ പോലും മറ്റൊരു കളിക്കാരനെ കാണാനില്ലായിരുന്നു. മറുവശത്താകട്ടെ തങ്ങളുടെ മധ്യനിരയുടെ ശക്തി നന്നായി ഉപയോഗിക്കാന്‍ ക്രോയേഷ്യക്ക് സാധിക്കുകയും ചെയ്തു.

വെറും മൂന്ന് താരങ്ങളെ വെച്ച് പ്രതിരോധിക്കാമെന്ന സാംപോളിയുടെ അമിതാവേശമാണ് കാര്യങ്ങള്‍ പ്രശ്‌നത്തിലാക്കിയത്. ഇരു വിംഗുകളിലൂടെയും ക്രോയേഷ്യന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡ് അര്‍ജന്റീനന്‍ പോസ്റ്റിലേക്ക് ഇരച്ചുകയറി. വിംഗുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ ഓട്ടമെന്‍ഡിയും സഖ്യവും നിരന്തരം ഗോളിക്ക് സമ്മര്‍ദ്ദമുണ്ടാക്കി. നിരന്തരം ഡിഫന്‍സിനെ പരീക്ഷിച്ച് ക്രോയേഷ്യന്‍ മുന്‍നിര ഗോളിയെ സമ്മര്‍ദ്ദിലാക്കുകയും അതുവഴി ലഭിച്ച പിഴവ് ഗോളാക്കുകയും ചെയ്തു.

മധ്യനിരയില്‍ മഷരാനോയെന്ന പരാജയത്തെ വീണ്ടും പരീക്ഷിക്കുകയായിരുന്നു സാംപോളി ചെയ്ത മറ്റൊരു മണ്ടത്തരം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ മാത്രം കളി മികവ് തെളിയിച്ചിട്ടുള്ള മഷരാനോയ്ക്ക് പലപ്പോഴും ക്രോയേഷ്യന്‍ കരുത്തിനോട് മത്സരിക്കാനായില്ല. മഷരാനോയുടെ പ്രായവും ഫിറ്റ്‌നസും കൂടി ഈ സമയത്ത് പരിശോധിക്കണം. തീര്‍ത്തും നിറം മങ്ങിയ അഗ്യൂറോയെ പിന്‍വലിച്ച സമയത്ത് ഡിബാലയെ ഇറക്കാന്‍ സാംപോളി തയ്യാറായില്ല. പകരക്കാരന്‍ ഹിഗ്വെയിന്‍. കഴിഞ്ഞ കുറേക്കാലങ്ങളായി തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് ഹിഗ്വെയിന്റേത്. എന്നാല്‍ ഡിബാലയാകട്ടെ മൈതാനം മുഴുക്കെ ഓടി പന്തെടുക്കാനുള്ള ഫിറ്റ്‌നസ് കൈവശമുള്ള വ്യക്തിയും. എന്നിട്ടും ഡിബാലയെ ഇറങ്ങിയത് കളി അവസാനിക്കാന്‍ 10 മിനിറ്റ് മാത്രം ശേഷിക്കെയാണ്.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡിലെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാതെ ഫോര്‍വേഡുകള്‍ എന്നു പറയാവുന്ന 5 താരങ്ങളെ ഇറക്കി കളിക്കുകയെന്ന മണ്ടത്തരം 3 ഗോള്‍ വാങ്ങിച്ചു കൂട്ടാന്‍ കാരണമായി. ഗോളിയുടെ പിഴവ് സമ്മാനിച്ച ഗോളിന്റെ ആത്മവിശ്വസത്തില്‍ ക്രോയേഷ്യ കളം നിറഞ്ഞ് കളിക്കുകയും ചെയ്തു. മെസിക്ക് പന്തെത്തിക്കാന്‍ മിടുക്ക് കാണിക്കാന്‍ ടീമിന് കഴിഞ്ഞെല്ലെന്നതും തോല്‍വിക്ക് കാരണമായി. ക്രോയേഷ്യന്‍ ടീമിന്റെ ശക്തിയെ മനസിലാക്കി ഒരു ഫോര്‍മേഷന്‍ പോലും ക്രമീകരിക്കാന്‍ കഴിയാതെ പോയ സാംപോളിയാണ് അര്‍ജന്റീനയുടെ ദയനീയമായ പരാജയത്തിന് കാരണമെന്ന് നിശ്ചയമായും പറയാം.