കീവിസിന്റെ ആദ്യവിക്കറ്റ് വീണു; ന്യൂസിലാന്‍ഡിനെ വരിഞ്ഞുമുറുക്കി ബുമ്രയും ഭുവിയും

നാലോവര് പൂര്ത്തായാകുമ്പോള് വെറും രണ്ട് റണ്സ് നേടാനെ ന്യൂസിലാന്ഡിന് കഴിഞ്ഞിട്ടുള്ളു.
 | 
കീവിസിന്റെ ആദ്യവിക്കറ്റ് വീണു; ന്യൂസിലാന്‍ഡിനെ വരിഞ്ഞുമുറുക്കി ബുമ്രയും ഭുവിയും

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡ് പതറുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ഗുപ്റ്റിലിന്റെ വിക്കറ്റ് നഷ്ടമായി. ബുമ്രയ്ക്കാണ് വിക്കറ്റ്. നാലോവര്‍ പൂര്‍ത്തായാകുമ്പോള്‍ വെറും രണ്ട് റണ്‍സ് നേടാനെ ന്യൂസിലാന്‍ഡിന് കഴിഞ്ഞിട്ടുള്ളു. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടിയാല്‍ കീവിസിനെ ചെറിയ സ്‌കോറിലൊതുക്കാന്‍ ഇന്ത്യക്ക് കഴിയും.

ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിന് പകരം യുവേന്ദ്ര ചഹല്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച രവീന്ദ്ര ജഡേജ ടീമില്‍ തുടരും. ന്യൂസിലാന്‍ഡ് ടീമില്‍ നിര്‍ സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ തിരിച്ചെത്തി. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് മാഞ്ചസ്റ്ററിലേത്. മഴ കളി മുടക്കിയാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് പ്രതികൂലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീം ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബൂമ്ര.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്‍ട്രി നിക്കോളാസ്, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലെയ്തം, ജെയിംസ് നീഷാം, കോളിന്‍, മിച്ചല്‍ സാന്‍ഡ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍ട്രി, ട്രെന്‍ഡ് ബോള്‍ട്ട്.