‘ധോനിയുടെ ശകാരം കിട്ടിയാല്‍ ആരായാലും റെക്കോര്‍ഡും’; ഇത്തവണ നന്നായത് ചാഹര്‍

എന്നാല് ഒരു മത്സരത്തില് ശകാരം ലഭിച്ച ദീപക് ചാഹര് പിന്നത്തെ മത്സരത്തില് റെക്കോര്ഡിഡുകയും ചെയ്തുവെന്നതാണ് രസകരമായ സംഭവം.
 | 
‘ധോനിയുടെ ശകാരം കിട്ടിയാല്‍ ആരായാലും റെക്കോര്‍ഡും’; ഇത്തവണ നന്നായത് ചാഹര്‍

ചെന്നൈ: പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റാരെന്ന് ചോദിച്ചാല്‍ കണ്ണടച്ച് ധോനിയെന്ന് പറയാം. ഇത്തവണ ചെന്നൈയുടെ പ്രകടനത്തെ മാത്രം വിലയിരുത്തിയാല്‍ ക്യാപ്റ്റന്‍ കൂളിന്റെ കഴിവ് ബോധ്യമാവും. ഇത്തവണ കളിക്കാരെ ശകാരിച്ചാണ് ധോനി ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ ഒരു മത്സരത്തില്‍ ശകാരം ലഭിച്ച ദീപക് ചാഹര്‍ പിന്നത്തെ മത്സരത്തില്‍ റെക്കോര്‍ഡിഡുകയും ചെയ്തുവെന്നതാണ് രസകരമായ സംഭവം. ഐപിഎല്ലില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകളെറിയുന്ന ബൗളറെന്ന റെക്കോര്‍ഡാണ് ചഹറിനൊപ്പം നിന്നത്.

കൊല്‍ക്കത്തയുമായി നടന്ന മത്സരത്തിലായിരുന്നു ചഹര്‍ മിന്നും പ്രകടനം. നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹര്‍ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ചഹര്‍ ആകെ എറിഞ്ഞ 24 പന്തുകളില്‍ നാല് പന്തുകളില്‍ മാത്രമാണ് റണ്‍സ് നേടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞത്. കൊല്‍ക്കത്തയ്ക്ക് എതിരാ മത്സരത്തിന് തലേദിവസം ചഹര്‍ ധോനിയുടെ ശകാരം കണക്കിന് വാങ്ങിയിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിലെ 19-ാം ഓവറിലായിരുന്നു നായകനെ ചൊടിപ്പിച്ച ചഹറിന്റെ ശ്രദ്ധക്കുറവ് ഉണ്ടായത്.

അവസാന രണ്ട് ഓവറില്‍ വേണ്ടത് 39 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടത്. സര്‍ഫറാസ് ഖാനും ഡേവിഡ് മില്ലറുമാണ് ക്രീസില്‍. ചഹര്‍ ആദ്യ രണ്ട് പന്ത് അലസമായി നോബോളുകളായി മാറി. ഇതിലൂടെ എട്ട് റണ്‍സാണ് പഞ്ചാബിന് അധികം ലഭിച്ചു. മൂന്നാമത്തെ പന്ത് എറിയുന്നതിന് മുന്‍പ് ചഹലിനടുത്തേക്ക് എത്തിയ ധോനി കുപിതനായി സംസാരിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. എന്നാല്‍ പിന്നീട് കഥ മാറി. അടുത്ത അഞ്ച് പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണ് ചാഹര്‍ വിട്ടുനല്‍കിയത്. ധോനിയുടെ ശകാരമാണ് ചഹറിന്റെ തിരിച്ചുവരവിന് പിന്നിലെന്നാണ് ആരാധകരുടെ വാദം.