ലോകക്രിക്കറ്റില്‍ കംഗാരുക്കളുടെ യുഗം അവസാനിക്കുകയാണോ? ഇംഗ്ലണ്ടില്‍ നാണംകെട്ട ഓസീസ് സ്മിത്തിനെ തിരിച്ചുവിളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഒരുകാലത്ത് ഓസ്ട്രേലിയ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജക്കന്മാരായിരുന്നു. മികച്ച ബൗളിംഗ് നിര, ഏതൊരു ലോകോത്തര ബൗളറും ഭയപ്പെടുന്ന ബാറ്റിംഗ്, അലന് ബോര്ഡര്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ, മാര്ക്ക് ടെയ്ലര് തുടങ്ങിയ ഇതിഹാസങ്ങളായ ക്യാപ്റ്റന്മാരുടെ നിര. 5 തവണ ലോകകപ്പ് കിരീടം ഉയര്ത്തിയ ടീമിന്റെ ഇപ്പോഴത്തെ നില പക്ഷേ പരിതാപകരമാണ്. 5-0 എന്ന നാണംകെട്ട തോല്വിയാണ് ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില് കങ്കാരുക്കള്ക്കു പിണഞ്ഞത്.
 | 

ലോകക്രിക്കറ്റില്‍ കംഗാരുക്കളുടെ യുഗം അവസാനിക്കുകയാണോ? ഇംഗ്ലണ്ടില്‍ നാണംകെട്ട ഓസീസ് സ്മിത്തിനെ തിരിച്ചുവിളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഒരുകാലത്ത് ഓസ്‌ട്രേലിയ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജക്കന്മാരായിരുന്നു. മികച്ച ബൗളിംഗ് നിര, ഏതൊരു ലോകോത്തര ബൗളറും ഭയപ്പെടുന്ന ബാറ്റിംഗ്, അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ, മാര്‍ക്ക് ടെയ്‌ലര്‍ തുടങ്ങിയ ഇതിഹാസങ്ങളായ ക്യാപ്റ്റന്മാരുടെ നിര. 5 തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ടീമിന്റെ ഇപ്പോഴത്തെ നില പക്ഷേ പരിതാപകരമാണ്. 5-0 എന്ന നാണംകെട്ട തോല്‍വിയാണ് ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ കങ്കാരുക്കള്‍ക്കു പിണഞ്ഞത്.

ലോകക്രിക്കറ്റില്‍ കംഗാരുക്കളുടെ യുഗം അവസാനിക്കുകയാണോ? ഇംഗ്ലണ്ടില്‍ നാണംകെട്ട ഓസീസ് സ്മിത്തിനെ തിരിച്ചുവിളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ക്യാപ്റ്റന്‍ സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് പുറത്തുപോയതിന് പിന്നാലെയാണ് ഓസീസിന്റെ കഷ്ടകാലവും ആരംഭിക്കുന്നത്. എതിരാളികളെ യാതൊരു ദയവും കൂടാതെ പരാജയപ്പെടുത്തുന്ന ചരിത്രം അവകാശപ്പെടാനുള്ള കങ്കാരുക്കളെ ഞെക്കികൊല്ലുകയായിരുന്നു സത്യത്തില്‍ ഇംഗ്ലണ്ട്. ടീമിനുണ്ടായ നാണക്കേട് മികച്ച പ്രകടനത്തിലൂടെ തിരിച്ചു പിടിക്കാമെന്ന ആഗ്രഹം നടപ്പിലാക്കാന്‍ പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ ഓസീസിന് കഴിയില്ല.

ലോകക്രിക്കറ്റില്‍ കംഗാരുക്കളുടെ യുഗം അവസാനിക്കുകയാണോ? ഇംഗ്ലണ്ടില്‍ നാണംകെട്ട ഓസീസ് സ്മിത്തിനെ തിരിച്ചുവിളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

അവസാന ഏകദിനം മാറ്റി നിര്‍ത്തിയാല്‍ പൊരുതാന്‍ പോലും അനുവദിക്കാതെ കംഗാരുക്കളെ ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടിയെന്ന് വേണം പറയാന്‍. ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും ആരോണ്‍ ഫിഞ്ചുമാണ് ബാറ്റ്സ്മാന്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഗ്ലെന്‍ മാക്സ് വെലും മാര്‍കസ് സ്റ്റോയ്നിസും ഡാര്‍സി ഷോര്‍ട്ടുമെല്ലാം തികഞ്ഞ പരാജയമായിരുന്നു. ബില്ലി സ്റ്റാന്‍ലേക്ക് ഒഴികെ ഒരു ബൗളര്‍മാര്‍ക്കും കൃത്യതയോടെ പന്തെറിയാന്‍ കഴിഞ്ഞില്ല. സ്മിത്തിന് പകരം ക്യാപ്റ്റനായ ടിം പെയ്നാണെങ്കില്‍ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് നടത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 40ല്‍ താഴെ റണ്‍സ്.

ലോകക്രിക്കറ്റില്‍ കംഗാരുക്കളുടെ യുഗം അവസാനിക്കുകയാണോ? ഇംഗ്ലണ്ടില്‍ നാണംകെട്ട ഓസീസ് സ്മിത്തിനെ തിരിച്ചുവിളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഇംഗ്ലണ്ടുമായി നടന്ന അഞ്ച് ഏകദിനങ്ങളില്‍ നാണക്കേടുകളുടെ നിരവധി റെക്കോഡുകള്‍ ഓസീസ് സ്വന്തമാക്കിയിട്ടുണ്ട്. പുരുഷ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ വഴങ്ങിയ ടീം. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തോല്‍വി. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അങ്ങനെ നിരവധി നാണക്കേടുകളുമായിട്ടാണ് ആസ്‌ട്രേലിയ ലണ്ടന്‍ വിടുന്നത്.